Kodiyathur
അഗതി മന്ദിരത്തിൽ ശിശു ദിനം ആഘോഷിച് വിദ്യാർത്ഥികൾ
ചെറുവാടി: അഗതി മന്ദിരത്തിൽ ശിശു ദിനം ആഘോഷിച് ഹിൽ ടോപ്പ് പബ്ലിക് സ്കൂൾ വിദ്യാർത്ഥികൾ. നവംബർ 14 ശിശുദിനത്തിന്റെ ഭാഗമായാണ് ചെറുവാടി ഹിൽ ടോപ്പ് പബ്ലിക് സ്കൂൾ കെ.ജി വിഭാഗം വിദ്യാർത്ഥികൾ ‘ഞങ്ങളുണ്ട് കൂടെ’ എന്ന പേരിൽ അഗതി മന്ദിരത്തിലെ അന്തേവാസികൾക്കൊപ്പം ശിശു ദിനം ആഘോഷിച്ചത്.
മലപ്പുറം ജില്ലയിലെ കീഴുപറമ്പ് പഞ്ചായത്തിലെ പഴംപറമ്പിൽ പ്രവർത്തിക്കുന്ന കണ്ണ് കാണാത്തവരുടെ അഗതിമന്ദിരത്തിലെ അഗതികൾകൊപ്പം രസകരമായും, സന്തോഷകരമായും ചെലവഴിക്കുവാൻ വിദ്യാർഥികൾക്ക് സാധിച്ചു. കുരുന്നു മക്കൾ വിവിധ കലാപരിപാടികളുമായി അവർക്കൊപ്പം ശിശുദിനം സന്തോഷകരമാക്കി. അവർക്ക് സമാനങ്ങൾ കൈമാറിയും ഭക്ഷണം നൽകിയും മണിക്കൂറുകളോളം അവിടെ ചെലവഴിക്കാൻ വിദ്യാർത്ഥികൾക്ക് സാധിച്ചു.