Kodiyathur

കൊടിയത്തൂരിലെ വിദ്യാർത്ഥികൾക്ക് വിജയം: വിജയശില്പികൾക്ക് ആഹ്ലാദപരിപാടികളോടെ ആദരം

കൊടിയത്തൂർ: മുക്കം ഉപജില്ല അറബിക് കലാമേളയിൽ എൽ.പി വിഭാഗം ഓവറോൾ ചാമ്പ്യൻഷിപ്പ് നേടുകയും പ്രവൃത്തി പരിചയ മേളയിൽ ഓവറോൾ രണ്ടാം സ്ഥാനത്തെത്തുകയും ചെയ്ത കൊടിയത്തൂർ വിദ്യാർത്ഥികൾക്ക് ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ ആഘോഷങ്ങളോടെ ആദരം.

‘ആഘോഷങ്ങളോടെ ആദരം’ എന്ന തലക്കെട്ടിൽ സംഘടിപ്പിച്ച ചടങ്ങ് കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ദിവ്യ ഷിബു ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ എം.ടി. റിയാസ് മുഖ്യപ്രഭാഷണം നടത്തി. പി.ടിയേ. പ്രസിഡന്റ് ശംസു കുന്നത്ത് ചടങ്ങിന് അധ്യക്ഷത വഹിച്ചു.

എസ്.എം.സി ചെയർമാൻ എ.കെ. ഹാരിസ്, പി.ടിയേ. വൈസ് പ്രസിഡന്റ് ശിഹാബ് കുന്നത്ത്, എം.പി.ടിയേ. ചെയർപേഴ്സൺ സിറാജുന്നീസ, സീനിയർ അസിസ്റ്റന്റ് സി. അബ്ദുൽ കരീം തുടങ്ങിയവർ ആശംസകൾ നേർന്നു. പ്രഥമാധ്യാപകൻ ടി.കെ. ജുമാൻ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ബി. ബിഷ നന്ദിയും പറഞ്ഞു.

വിജയത്തിന്റെ ഓർമ്മക്കായി ട്രോഫികളും സമ്മാനങ്ങളുമായി വിദ്യാർത്ഥികളും രക്ഷിതാക്കളും കൊടിയത്തൂർ അങ്ങാടിയിൽ ആഹ്ലാദ പ്രകടനം നടത്തി. അറബിക് അധ്യാപകനായ സി. അബ്ദുൽ കരീമിനെ പഞ്ചായത്ത് പ്രസിഡന്റ് ദിവ്യ ഷിബു ഷാളണിയിച്ച് ആദരിച്ചു. മാതൃസമിതിയുടെ ഉപഹാരവും കൈമാറി.

ഉപജില്ല കലാമേളയിൽ പങ്കെടുത്ത മുഴുവൻ കുട്ടികൾക്കും പി.ടിയേ. കമ്മിറ്റി ക്യാഷ് പ്രൈസുകൾ വിതരണം ചെയ്തു. എം.പി.ടിയേയും വാർഡ് മെമ്പർ എം.ടി. റിയാസും മധുരവിതരണം നടത്തി.

Related Articles

Leave a Reply

Back to top button