Kodiyathur

സൗജന്യ വൃക്ക രോഗ നിർണയ ക്യാമ്പും ബോധവൽക്കരണവും സംഘടിപ്പിച്ചു

കൊടിയത്തൂർ: സൗജന്യ വൃക്ക രോഗ നിർണയ ക്യാമ്പും ബോധവൽക്കരണവും സംഘടിപ്പിച്ചു. സമൂഹത്തിൽ വൃക്ക രോഗികളുടെ എണ്ണം വർധിച്ചു വരുന്ന സാഹചര്യത്തിൽ രോഗം നേരത്തെ കണ്ടത്തി ചികിത്സിക്കുക, വൃക്ക രോഗികളുടെ എണ്ണം കുറച്ച് കൊടിയത്തൂരിനെ വൃക്ക രോഗമുക്ത പഞ്ചായത്താക്കി മാറ്റുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് പരിപാടി സംഘടിപ്പിച്ചത്.

തോട്ടുമുക്കം പള്ളിത്താഴെ പാരീഷ് ഹാളിൽ നടന്ന ക്യാമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ദിവ്യ ഷിബു ഉദ്ഘാടനം ചെയ്തു.
കൊടിയത്തൂർ ഗ്രാമ പഞ്ചായത്ത്, കൊടിയത്തൂർ പെയിൻ & പാലിയേറ്റീവ് അസോസിയേഷൻ, വ്യാപാരി വ്യവസായി ഏകോപന സമിതി തോട്ടുമുക്കം യൂനിറ്റ്, ഉണർവ് ഗ്രന്ഥാലയം, കോഴിക്കോട് ഹെൽപ്പിംഗ് ഹാൻ്റ്സ് എന്നിവർ സംയുക്തമായി സംഘടിപ്പിച്ച ക്യാമ്പിൽ 200 ഓളം പേർ പങ്കാളികളായി.

വൈസ് പ്രസിഡൻ്റ് ഫസൽ കൊടിയത്തൂർ പരിപാടിക്ക് അധ്യക്ഷത വഹിച്ചു. സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സൺ മറിയം കുട്ടി ഹസ്സൻ, ഗ്രാമ പഞ്ചായത്തംഗം സിജി കുറ്റികൊമ്പിൽ, തോട്ടുമുക്കം പള്ളി അസിസ്റ്റന്റ് വികാരി ഫാദർ ജിതിൻ, വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡൻ്റ് ബെന്നി കുറ്റിക്കാട്ടിൽ, ഉണർവ് ഗ്രന്ഥാലയം പ്രസിഡൻ്റ് ശിവദാസൻ മാസ്റ്റർ, പാലിയേറ്റീവ് പ്രതിനിധി അബൂബക്കർ മാസ്റ്റർ, വിനാേദ് ചെങ്ങളം തകിടിയിൽ തുടങ്ങിയവർ സംസാരിച്ചു.

Related Articles

Leave a Reply

Back to top button