Kodiyathur

ഇ ഉസ്സൻ മാസ്റ്റർ സ്മൃതി സാംസ്കാരിക നിലയത്തിന്റെ ആഭിമുഖ്യത്തിൽ സാഹിത്യ ക്വിസ് പ്രോഗ്രാം സംഘടിപ്പിച്ചു

കൊടിയത്തൂർ: ഇ ഉസ്സൻ മാസ്റ്റർ സ്മൃതി സാംസ്കാരിക നിലയത്തിന്റെ ആഭിമുഖ്യത്തിൽ യു.പി തലം വിദ്യാർഥികൾക്കായി സാഹിത്യ ക്വിസ് പ്രോഗ്രാം സംഘടിപ്പിച്ചു. ശിശു ദിനത്തോടനുബന്ധിച്ച് വൈക്കം മുഹമ്മദ് ബഷീറിന്റെ പാത്തുമ്മയുടെ ആട് എന്ന നോവലിനെ ആസ്പദമാക്കിയായിരുന്നു ക്വിസ്.

സാംസ്കാരിക നിലയം ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ദിവ്യ ഷിബു ഉദ്ഘാടനം ചെയ്തു. 5 വർഷം മാറാല കെട്ടി അടഞ്ഞ് കിടക്കുകയും ചുറ്റുപാടും കാട് പിടിച്ചു കിടന്നതുമായ സാംസ്കാരിക നിലയം സജീവമാക്കുക എന്നത് ഈ ഭരണ മുന്നണിയുടെ പ്രകടനപത്രികയിലെ ഒരു പ്രധാന വാഗ്ദാനമായിരുന്നെന്നും അത് നിറവേറ്റുകയും, നിരന്തരം സാംസ്കാരിക പരിപാടികൾ നടന്നു വരികയും ചെയ്യുന്നതിൽ ഏറെ സംതൃപ്തിയും അഭിമാനവുമുണ്ടെന്നും അവർ പറഞ്ഞു. വൈസ് പ്രസിഡന്റ് ഫസൽ കൊടിയത്തൂർ പരിപാടിക്ക് അധ്യക്ഷത വഹിച്ചു.

സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ മറിയം കുട്ടി ഹസ്സൻ, ഗ്രാമ പഞ്ചായത്തംഗം വി ഷംലൂലത്ത്, ഗ്രാമീണ ബാങ്ക് മാനേജർ രശ്മി രഘു, ക്വിസ് മാസ്റ്റർ ജി. അബ്ദുൽ റഷീദ് മാസ്റ്റർ, കെ.പി അബ്ദുറഹിമാൻ, റാഫി കുയ്യിൽ, റഫീഖ് കുറ്റിയോട്ട് എന്നിവർ സംസാരിച്ചു.

വാർഡ് മെമ്പർ ടി.കെ അബൂബക്കർ മാസ്റ്റർ സ്വാഗതവും ലൈബ്രേറിയൻ റിൻഷ ഫാത്തിമ നന്ദിയും പറഞ്ഞു. റസീൻ ഇബ്രാഹീം, ഇഫ ഫാത്തിമ എന്നിവർ ഒന്നാം സ്ഥാനം പങ്കിട്ടു. നൗഫ ഫാത്തിമ, ആയിഷ നസ്നിഎന്നിവർ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ദിവ്യ ഷിബു സമ്മാനങ്ങൾ വിതരണം ചെയ്തു.

Related Articles

Leave a Reply

Back to top button