Kodanchery
റോഡ് സുരക്ഷ ബോധവത്ക്കരണ സെമിനാർ കൊടഞ്ചേരി സെൻ്റ് ജോസഫ്സ് സ്കൂളിൽ സംഘടിപ്പിച്ചു
കോടഞ്ചേരി : കൊടഞ്ചേരി സെൻ്റ് ജോസഫ്സ് ഹയർ സെക്കൻ്ററി സ്കൂളിൽ സ്കൗട്ട്സ് & ഗൈഡ്സിൻ്റെ ആഭിമുഖ്യത്തിൽ റോഡ് സുരക്ഷ വാരാചരണത്തിന്റെ ഭാഗമായി ബോധവത്ക്കരണ സെമിനാർ സംഘടിപ്പിച്ചു. കൊടുവള്ളി മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ ബിജുമോൻ എസ്.പി ക്ലാസ്സ് നയിച്ചു.
ട്രാഫിക് നിയമങ്ങൾ പാലിക്കുന്നതിന്റെ പ്രാധാന്യവും റോഡപകടങ്ങൾ ഒഴിവാക്കാനുള്ള മാർഗങ്ങളും വിദ്യാർത്ഥികൾക്ക് വിശദീകരിച്ചു. “നമുക്കൊന്നായി നമ്മുടെ റോഡുകൾ സുരക്ഷിതമാക്കാം” എന്ന സന്ദേശം കൈമാറിക്കൊണ്ട് വിദ്യാർത്ഥികൾ പ്രതിജ്ഞയെടുത്തു.
സ്കൗട്ട് മാസ്റ്റർ ഷീൻ പി. ജേക്കബ് പരിപാടിക്ക് സ്വാഗതമാശംസിച്ചു. സ്കൗട്ട് അലൻ ഷിജോ, ആൽബിൻ സെബാസ്റ്റ്യൻ, ഗൈഡ് ആരതി രാജൻ എന്നിവർ നന്ദിപ്രസംഗം നടത്തി. ഗൈഡ് ക്യാപ്റ്റൻ ലീന സക്കറിയാസ്, സ്കൗട്ട്സ് & ഗൈഡ്സ് ട്രൂപ്പ് നേതാക്കൾ തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.