കോട്ടമുഴി പാലത്തിന്റെയും അപ്രോച്ച് റോഡിന്റെയും നിർമാണത്തിന്റെ അപാകതയിൽ സമഗ്രമായ അന്വഷണo നടത്തണമെന്ന് വെൽഫെയർ പാർട്ടി കൊടിയത്തൂർ പഞ്ചായത്ത് കമ്മിറ്റി
കൊടിയത്തൂർ: കോട്ടമുഴി പാലത്തിന്റെയും അപ്രോച്ച് റോഡിന്റെയും നിർമാണത്തിന്നിടെ റോഡിന്റെ സൈഡ് ഭിത്തി ഇടിഞ്ഞു വീണ അശാസ്ത്രീയമായ നിർമാണ രീതിയെക്കുറിച്ച് സമഗ്രമായ അന്വഷണo നടത്തണമെന്ന് വെൽഫെയർ പാർട്ടി കൊടിയത്തൂർ പഞ്ചായത്ത് കമ്മിറ്റി അധികൃതരോട് ആവശ്യപ്പെട്ടു.
കോടികൾ മുടക്കി നടത്തുന്ന പ്രവർത്തനങ്ങളിൽ അധികൃതരുടെ വേണ്ടത്ര നിരീക്ഷണങ്ങളൊ ശ്രദ്ധയൊ ഉണ്ടാകുന്നില്ല എന്ന പരാതി വ്യാപകമാണ്. മണാശ്ശേരി – കൊടിയത്തൂർ – കവിലട റോഡിൽ പുൽപറമ്പിലും തെയ്യത്തും കടവിലും പാർശ്വഭിത്തികൾ തകർന്നിരുന്നു. എരഞ്ഞിമാവ് – കൂളിമാട് റോഡിലെ ടാറിംങ്ങ് ദിവസങ്ങൾക്കകം തകർന്നത് ഏറെ വിവാദമായത് ഈയിടെയാണ്.
കൂളിമാട് – മപ്രം പാലം നിർമാണത്തിന്നിടെ ബീം പുഴയിലേക്ക് വീണത് ഏറെ കോളിളക്കം സൃഷ്ടിച്ചിരുന്നു. ഫണ്ട് പൂർണ്ണമായും പ്രവൃത്തികൾക്ക് വിനിയോഗിക്കുന്നില്ല എന്ന ആക്ഷേപങ്ങളും നിലനിൽക്കുന്നുണ്ട്.
യോഗത്തിൽ പ്രസിഡന്റ് ഷംസുദ്ദീൻ ചെറുവാടി അധ്യക്ഷത വഹിച്ചു. സാലിം ജീ റോഡ്, ഇ.എൻ നദീറ, എം.എ ഹകീം മാസ്റ്റർ, ശ്രീജ മാട്ടുമുറി, ഹാജറ പി.കെ, ജ്യോതി ബസു, ടി.കെ അബൂബക്കർ മാസ്റ്റർ, ജാഫർ പുതുക്കുടി എന്നിവർ സംസാരിച്ചു.