Thamarassery
കൂടത്തായി സെൻറ് ജോസഫ്സ് എൽ പി സ്കൂളിൽ ‘റെഡ് ഡെ’ ആഘോഷിച്ചു
കൂടത്തായി :പ്ലാറ്റിനം ജൂബിലിയുടെ നിറവിൽ എത്തി നിൽക്കുന്ന കൂടത്തായി ഈരൂട് സെൻറ് ജോസഫ് എൽ പി സ്കൂളിൽ കുട്ടികൾക്ക് രസകരവും വിജ്ഞാനപ്രദവുമായ അനുഭവം പകർന്ന് റെഡ് ഡെ ആചരിച്ചു. കുട്ടികളുടെ മനസിലെ സ്വപ്നങ്ങൾക്ക് നിറം പകരാനും കൂടുതൽ ഉത്സാഹത്തോടെ വിജയത്തിലേക്ക് കുതിക്കാനും ഈ ദിനം കരുത്ത് പകരട്ടെ എന്ന് ഉദ്ഘാടന ചടങ്ങിൽ വാർഡ് മെമ്പർ ചിന്നമ്മ മാത്യു അഭിപ്രായപ്പെട്ടു.
ചുവന്ന പലഹാരങ്ങളും കളിപ്പാട്ടങ്ങളും വസ്ത്രങ്ങളും അണിഞ്ഞ് എത്തിയ കുരുന്നുകളെ പ്രധാന അധ്യാപിക ഡെയ്സിലി മാത്യു അഭിനന്ദിക്കുകയും ആശംസകൾ അർപ്പിക്കുകയും ചെയ്തു. രക്ഷിതാക്കളുടേയും അധ്യാപകരുടേയും നേതൃത്വത്തിൽ നടന്ന ചടങ്ങിൽ കുട്ടികൾ വരച്ച ചുവന്ന നിറത്തിലുള്ള ചിത്രങ്ങൾ പ്രദർശിപ്പി