കേരള സ്റ്റേറ്റ് സുന്നി സ്റ്റുഡൻസ് ഫെഡറേഷൻ (എസ്.എസ്.എഫ്) ചെറുവാടി സെക്ടർ സ്റ്റുഡൻസ് കൗൺസിൽ സമാപിച്ചു
ചെറുവാടി: കേരള സ്റ്റേറ്റ് സുന്നി സ്റ്റുഡൻസ് ഫെഡറേഷൻ (എസ്.എസ്.എഫ്) ചെറുവാടി സെക്ടർ സ്റ്റുഡൻസ് കൗൺസിൽ സമാപിച്ചു. ചുള്ളിക്കാപറമ്പിൽ നടന്ന വാർഷിക തെരഞ്ഞെടുപ്പ് പൊതുയോഗത്തിൽ മുബാരിഷ് പി.എ അധ്യക്ഷത വഹിച്ചു. യൂനുസ് സഖാഫി കൊയിലാണ്ടി വിഷയാവതരണം നടത്തി.
എസ്.എസ്.എഫ് മുക്കം ഡിവിഷൻ സെക്രട്ടറിമാരായ സഫീർ കക്കാട്, ഷെഹമിൽ മൈസൂർ പറ്റ, സ്വാദിഖ് അലി ഹിദായ നഗർ കൗൺസിൽ നടപടികൾക്ക് നേതൃത്വം നൽകി.
2024-26 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികളായി മുബാരിഷ് പി.എ ആലുങ്ങൽ (പ്രസിഡന്റ്), സഹൽ സമാൻ കെ.സി ചുള്ളിക്കാപറമ്പ് (ജനറൽ സെക്രട്ടറി), ഹാഫിള് ഖാലിദ് മുബാറക് അദനി കണ്ണാംപറമ്പ് (ഫിനാൻസ് സെക്രട്ടറി), അഹമ്മദ് ഫസൽ കെ.പി കണ്ണാംപറമ്പ്, മുഹമ്മദ് സഅദി ചെറുവാടി, നസ്‌റുദ്ദീൻ ചെറുവാടി, മിസ്ഹബ് ടി.പി തെനങ്ങാപറമ്പ്, അൻഷിദ് ടി.പി കണ്ണാംപറമ്പ്, ഹാഫിള് മുശ്താഖ് സഖാഫി വെസ്റ്റ്ചെറുവാടി (സെക്രട്ടറിമാർ) മുഹമ്മദ് ഇഖ്‌ബാൽ കാരാളിപറമ്പ്, മുഹമ്മദ് അഷ്മിൽ കെ.പി ചുള്ളിക്കാപറമ്പ്, സുബൈർ, അഹമ്മദ് നജാദ് തെനങ്ങാപറമ്പ് (അംഗങ്ങൾ) എന്നിവരെ തിരഞ്ഞെടുത്തു.