Kodiyathur
വയനാട്ടിലെ ചൂരൽമല, മുണ്ടക്കൈ ഉരുൾപൊട്ടലുകൾ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണം: കെ.എസ്.ടി.എ കൊടിയത്തൂർ
കൊടിയത്തൂർ: വയനാട്ടിലെ ചൂരൽമല, മുണ്ടക്കൈ ഉരുൾപൊട്ടലുകൾ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് കെ.എസ്.ടി.എ കൊടിയത്തൂർ ബ്രാഞ്ച് സമ്മേളനം കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടു. കൊടിയത്തൂർ എസ്.കെ.യു.പി സ്കൂളിൽ നടന്ന സമ്മേളനം ജില്ലാ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം വി അജീഷ് ഉദ്ഘാടനം ചെയ്തു. വി ശ്രീജിത്ത് അധ്യക്ഷത വഹിച്ചു.
ജില്ലാ കമ്മിറ്റിയംഗം പി പത്മശ്രീ, ഉപജില്ലാ പ്രസിഡണ്ട് ഈ കെ അബ്ദുൽസലാം, ജോയിൻ സെക്രട്ടറി പി.സി മുജീബ് റഹ്മാൻ, വൈസ് പ്രസിഡണ്ട് എം എസ് ബിജു, പി ചന്ദ്രൻ, എം അബ്ദുൽ നസീർ, പി.പി ഷഹനാസ്, വി വസീത, എം അബ്ദുൽ നസീർ എന്നിവർ സംസാരിച്ചു.
പുതിയ ഭാരവാഹികളായി എം സതീഷ് കുമാർ (പ്രസിഡണ്ട്) എം.പി അബ്ദുൽ നസീർ (സെക്രട്ടറി) വി ശ്രീജിത്ത് (ട്രെഷറർ) തെരഞ്ഞെടുത്തു.