തിരുവമ്പാടി തപാൽ വോട്ടുകളുടെ എണ്ണമെടുക്കൽ : രണ്ടാംഘട്ട റാൻഡമൈസേഷൻ പൂർത്തിയായി
തിരുവമ്പാടി: നവംബർ 23 ന് നടക്കുന്ന വയനാട് ലോക്സഭ മണ്ഡലത്തിലെ വോട്ടെണ്ണലിന് ഒരുക്കങ്ങൾ പൂർത്തിയായി. ഇതോടൊപ്പം തിരുവമ്പാടി നിയോജക മണ്ഡലത്തിലെ വോട്ടുകൾ എണ്ണുന്ന ഉദ്യോഗസ്ഥരുടെ രണ്ടാംഘട്ട റാൻഡമൈസേഷൻ പൂർത്തിയായി.
വോട്ടെണ്ണൽ തടസമില്ലാതെ നടത്തുന്നതിന്, കൂടത്തായി സെന്റ് മേരീസ് എൽപി സ്കൂളിൽ 14 ടേബിളുകൾ സജ്ജമാക്കിയിട്ടുണ്ട്. വോട്ടെണ്ണൽ 13 റൗണ്ടുകളിലായാണ് നടക്കുക. ഓരോ ടേബിളിലും കൗണ്ടിംഗ് സൂപ്പർവൈസർ, കൗണ്ടിംഗ് അസിസ്റ്റൻറ്, മൈക്രോ ഒബ്സർവർ എന്നിവരെ നിയോഗിച്ചിരിക്കുകയാണ്. അനിയന്ത്രിത സാഹചര്യങ്ങളിൽ പ്രവർത്തിക്കാനായി 25% അധിക ഉദ്യോഗസ്ഥർ റിസർവ് ആയി വിന്യസിച്ചിട്ടുണ്ട്.
തിരുവമ്പാടി ഉൾപ്പെടെ വയനാട് ലോക്സഭ മണ്ഡലത്തിലെ തപാൽ വോട്ടുകൾ വയനാട്ടിൽ തന്നെ എണ്ണുന്നതാണ്. കൂടത്തായിയിലെ സെന്റ് മേരീസ് സ്കൂളിൽ ഇവിഎം വോട്ടുകൾ മാത്രമേ എണ്ണൂ.
ജില്ലാ കലക്ടറുടെ ചേംബറിൽ നടന്ന റാൻഡമൈസേഷനിൽ കൗണ്ടിംഗ് നിരീക്ഷകൻ രാജീവ്കുമാർ റായ്, ജില്ലാ കളക്ടർ സ്നേഹിൽ കുമാർ സിംഗ്, തെരഞ്ഞെടുപ്പ് ഡെപ്യൂട്ടി കലക്ടർ ശീതൾ ജി മോഹൻ, അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസർ കെ.എൻ. ബിന്ദു എന്നിവരും മറ്റ് ഉദ്യോഗസ്ഥരും പങ്കെടുത്തു.