Thiruvambady

നെല്ലിപ്പൊയിൽ സ്വദേശിക്ക് സിംഗപ്പൂർ എഫിഷെൻസി മെഡൽ പുരസ്‌കാരം കൊടഞ്ചേരിക്ക് അഭിമാന നിമിഷം

കോടഞ്ചേരി: സിംഗപ്പൂർ സർക്കാരിന്റെ 2024-ലെ നാഷണൽ ഡേ അവാർഡ് – എഫിഷൻസി മെഡൽ നെല്ലിപ്പൊയിൽ സ്വദേശിയും സിംഗപ്പൂർ സെൻട്രൽ പ്രൊവിഡന്റ് ഫണ്ട്‌ ബോർഡ്‌ -ൽ സീനിയർ കൺസൾട്ടന്റുമായ ജിമ്മി മാനുവലിന്. അദ്ദേഹത്തിന്റെ ആത്മാർത്ഥമായ സേവനവും അസാമാന്യമായ പ്രവർത്തന മികവുമാണ് ഈ അംഗീകാരത്തിന് കാരണമായത്.

നൂറനാനിക്കൽ ജോയി – ആലീസ് ദമ്പതികളുടെ മകനായ ജിമ്മി, കഴിഞ്ഞ 22 വർഷമായി സിംഗപ്പൂരിൽ പ്രവർത്തിക്കുന്നു. എഫിഷൻസി മെഡൽ ഇന്ത്യയിലെ രാഷ്ട്രപതിയുടെ അവാർഡുകൾക്ക് തത്തുല്യമാണ്.

കൂടാതെ,1994-ൽ സ്കൂളിൽ സ്കൗട്ട്സ് വിദ്യാർത്ഥിയായി അദ്ദേഹം രാഷ്ട്രപതിയുടെ അവാർഡിന് അർഹനായിരുന്നു.

ജിമ്മിയുടെ ഭാര്യ മെർലി ജിമ്മി സിംഗപ്പൂർ നാഷണൽ സ്കിൻ സെന്റർ -ൽ സീനിയർ സ്റ്റാഫ് നേഴ്സായി പ്രവർത്തിക്കുന്നു. മക്കളായ ആൻലിനും അലെന്റും വിദ്യാർത്ഥികളാണ്.

Related Articles

Leave a Reply

Back to top button