Mukkam
മാവൂരിൽ ഓട്ടോ മറിഞ്ഞ് അപകടം: മൂന്ന് പ്ലസ് വൺ വിദ്യാർത്ഥിനികൾക്ക് പരിക്ക്
മുക്കം : മാവൂരിൽ ഓട്ടോ നിയന്ത്രണം വിട്ട് മറിഞ്ഞ് മൂന്ന് പ്ലസ് വൺ വിദ്യാർത്ഥിനികൾക്ക് പരിക്കേറ്റു. മാവൂർ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥിനികളാണ് അപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നത്.
ഇന്ന് രാവിലെ സ്കൂളിലേക്ക് പോകും വഴി ഓട്ടോ നിയന്ത്രണം വിട്ട് മറിഞ്ഞതാണ് അപകടം. പരിക്കേറ്റ വിദ്യാർത്ഥിനികളെ അടിയന്തരമായി കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.