Pullurampara
പുല്ലൂരാംപാറയിൽ തീപിടുത്തം

പുല്ലൂരാംപാറ റബ്ബർ ഉൽപ്പാദക സംഘത്തിന്റെ കാളിയാമ്പുഴയിലുള്ള റബ്ബർ സംസ്കരണ ഫാക്ടറി ഇന്ന് രാത്രിയുണ്ടായ തീപിടുത്തത്തിൽ ഭാഗികമായി കത്തി നശിച്ചു.
രാത്രി ഒൻപതു മണിയോടെയാണ് തീപിടുത്തമുണ്ടായത്. മുക്കത്ത് നിന്നെത്തിയ ഫയർ സർവീസിന്റെ രണ്ടു യൂണിറ്റും നാട്ടുകാരും ചേർന്ന് തീ നിയന്ത്രണ വിധേയമാക്കി.
നാശനഷ്ടങ്ങൾ കണക്കാക്കി വരുന്നതേയുള്ളൂ. തീ ഗോഡൗണിലേക്ക് പടരാതെ നിയന്ത്രിക്കാൻ സാധിച്ചത് മൂലം വൻ നാശനഷ്ടം ഒഴിവാക്കാൻ കഴിഞ്ഞതായി ഗ്രാമപഞ്ചായത്തംഗം വിത്സൻ താഴത്തുപറമ്പിൽ പറഞ്ഞു.
News Desk Tiruvambadi News






