Thamarassery
സി.പി.എം. ഭരണസംവിധാനത്തിന്റെ സഹായത്തോടെ സഹകരണപ്രസ്ഥാനത്തെ തകർക്കുന്നു: കെ. പ്രവീൺകുമാർ
താമരശ്ശേരി: ഭരണസംവിധാനത്തിന്റെ സഹായത്തോടെ സി.പി.എം. സഹകരണപ്രസ്ഥാനത്തെ തകർക്കുകയാണെന്ന് ഡി.സി.സി. പ്രസിഡന്റ് കെ. പ്രവീൺകുമാർ ആരോപിച്ചു. ചേവായൂർ സർവീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പിൽ ഇത് സ്പഷ്ടമായതായി അദ്ദേഹം പറഞ്ഞു.
തിരുവമ്പാടി, കൊടുവള്ളി, കുന്ദമംഗലം നിയോജകമണ്ഡലം തലങ്ങളിലെ കോൺഗ്രസ് നേതൃത്വ കൺവെൻഷൻ ഉദ്ഘാടനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കൺവെൻഷന്‍ കെ.പി.സി.സി. അംഗം പി.സി. ഹബീബ് തമ്പി അധ്യക്ഷത വഹിച്ചു. കെ.പി.സി.സി. രാഷ്ട്രീയകാര്യ സമിതിയംഗം എൻ. സുബ്രഹ്മണ്യൻ മുഖ്യപ്രഭാഷണം നടത്തി. നിജേഷ് അരവിന്ദ്, ബാബു പൈക്കാട്ടിൽ, പി. ഗിരീഷ് കുമാർ, എം.എം. വിജയകുമാർ, സി.ജെ. ആന്റണി, മാജൂഷ് മാത്യു, സി.ടി. ഭരതൻ തുടങ്ങിയവർ കൺവെൻഷനിൽ സംസാരിച്ചു