India

ഡല്‍ഹി മാക്‌സ് ആശുപത്രിയില്‍ 33 ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കൊവിഡ്; പതിമൂന്ന് പേര്‍ മലയാളികള്‍

ന്യൂഡല്‍ഹി: ഡല്‍ഹി പട്പട്ഗഞ്ച് മാക്‌സ് ആശുപത്രിയില്‍ മലയാളി നഴ്‌സുകള്‍ ഉള്‍പ്പെടെ 33 ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. പതിമൂന്ന് മലയാളി നഴ്‌സുമാര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.

33 പേരെയും കൊവിഡ് ആശുപത്രിയിലേക്ക് മാറ്റി. നേരത്തെ ഈ ആശുപത്രിയിലെ ആറ് മലയാളി നഴ്‌സുമാര്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. ആശുപത്രിയിലെ 88 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കൊവിഡ് ബാധിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഡല്‍ഹിയിലെ സ്വകാര്യ ആശുപത്രികളിലൊന്നാണ് പട്പട്ഗഞ്ചിലെ മാക്‌സ് ആശുപത്രി. കഴിഞ്ഞയാഴ്ച ഇവിടുത്തെ ചില ആരോഗ്യപ്രവര്‍ത്തകര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു. തുടര്‍ന്ന് നിരവധി പേര്‍ ക്വാറന്റൈനിലായിരുന്നു. ഇവരുടെ പരിശോധനാഫലങ്ങളാണ് ഇന്ന് പുറത്തുവന്നത്.

Related Articles

Leave a Reply

Back to top button