Thiruvambady

തിരുവമ്പാടി ഗ്രാമപഞ്ചായത്ത് വാർഡ് വിഭജനം അശാസ്ത്രീയമെന്ന് യുഡിഎഫ്; അതിർത്തി പുനർനിർണയം ആവശ്യപ്പെടുത്തി മാർച്ച്

തിരുവമ്പാടി: തിരുവമ്പാടി ഗ്രാമപഞ്ചായത്ത് വാർഡ് വിഭജനം അശാസ്ത്രീയവും അപാകതയടങ്ങിയതുമാണെന്ന് തിരുവമ്പാടി പഞ്ചായത്ത് യുഡിഎഫ് കമ്മിറ്റി ആരോപിച്ചു. പുതിയതായി നിർവഹിച്ച വാർഡ് പുനർനിർണയം വികസനവും ക്ഷേമപ്രവർത്തനങ്ങളും കാര്യക്ഷമമായി നടത്തുന്നതിനുപയോഗകരമല്ലെന്നും, ഈ വിവേചനാത്മക നടപടികൾക്ക് രാഷ്ട്രീയ താൽപര്യങ്ങളാണ് അടിസ്ഥാനം എന്നും യുഡിഎഫ് നേതാക്കൾ പറഞ്ഞു.

നിലവിൽ ചില വാർഡുകൾ 12 കിലോമീറ്റർ ദൈർഘ്യമുള്ളതായുള്ളത് ഈ സംവിധാനത്തിലെ വലിയ അപാകതയായും യുഡിഎഫ് ചൂണ്ടിക്കാട്ടി. രാഷ്ട്രീയലാഭത്തിനായി വോട്ടർമാരെ കൃത്രിമമായി ചേർക്കാനുള്ള നീക്കം ഇവിടെ വ്യക്തമാകുന്നതായി അവർ കുറ്റപ്പെടുത്തി.

അതിർത്തി പുനർനിർണയം ശാസ്ത്രീയവും ജനപ്രിയവുമായ രീതിയിൽ പരിഷ്‌കരിക്കണമെന്ന ആവശ്യവുമായി യുഡിഎഫ് കമ്മിറ്റിയുടെ നേതൃത്വത്തിൽ തിരുവമ്പാടി പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ച് നടന്നു. ഡിസിസി ജനറൽ സെക്രട്ടറി ബാബു പൈക്കാട്ടിൽ മാർച്ച് ഉദ്ഘാടനം ചെയ്തു.
തിരുവമ്പാടി പഞ്ചായത്ത്‌ യുഡിഎഫ് ചെയർമാൻ ടി ജെ കുര്യാച്ചൻ അധ്യക്ഷത വഹിച്ചു.

തിരുവമ്പാടി കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ്‌ മനോജ്‌ വാഴപറമ്പിൽ, മുസ്ലീം ലീഗ് പഞ്ചായത്ത്‌ കമ്മിറ്റി പ്രസിഡന്റ്‌ മോയിൻ കാവുങ്കൽ ഷിനോയ് അടക്കാപ്പാറ, ഷിജു ചെമ്പനാനി, ഷൗക്കത്ത് കൊല്ലളത്തിൽ, ജിതിൻ പല്ലാട്ട്, രാജു അമ്പലത്തിങ്കൽ, ലിസി മാളിയേക്കൽ, അസ്കർ ചെറിയമ്പലം,ഹനീഫ ആച്ചപറമ്പിൽ , ടോമി കൊന്നക്കൽ, ടി.എൻ സുരേഷ്, രാമചന്ദ്രൻ കരിമ്പിൽ, ലിസി സണ്ണി, ഷൈനി ബെന്നി, ഗിരീഷ് കുമാർ കല്പ്പകശേരി, മറിയാമ്മ ബാബു, ഷെറിന കിളിയണ്ണി , പി.എം മുജീബ് റഹ്മാൻ , ബെന്നി മനത്താനത്ത് തുടങ്ങിയവർ പ്രസംഗിച്ചു.

അപാകതകൾ ശരിയാക്കുന്നതിനായി നിയമപരവും രാഷ്ട്രീയപരവുമായ പോരാട്ടം തുടരുമെന്നും, നേതാക്കൾ വ്യക്തമാക്കി.

Related Articles

Leave a Reply

Back to top button