Kodanchery

പ്ലാറ്റിനം ജൂബിലി ആഘോഷങ്ങൾക്ക് കണ്ണോത്ത് ശലഭോൽസവം നിറപ്പകിട്ടേകി

കണ്ണോത്ത്: പ്ലാറ്റിനം ജൂബിലി വർഷത്തിന്റെ ഭാഗമായി സെൻ്റ് ആൻ്റണീസ് യു പി സ്കൂൾ കണ്ണോത്ത് സംഘടിപ്പിച്ച ശലഭോൽസവം  ജില്ലയിൽ ശ്രദ്ധേയമായി. പുതുപ്പാടി, കോടഞ്ചേരി പഞ്ചായത്തുകളിലെ അങ്കൺവാടി മുതൽ സ്കൂൾ കുട്ടികൾ വരെയുള്ള വിദ്യാർത്ഥികളെ പങ്കെടുപ്പിച്ച് നടന്ന ഈ പരിപാടി വ്യത്യസ്തമായ ചടങ്ങുകളിലൂടെയും മത്സരങ്ങളിലൂടെയും ശ്രദ്ധ നേടി.

കുട്ടികൾക്കായി കളറിംഗ്, ആക്ഷൻ സോങ്, ഫാൻസി ഡ്രസ്സ് തുടങ്ങിയ മത്സരങ്ങൾ സംഘടിപ്പിച്ചപ്പോൾ, പ്ലാറ്റിനം ജൂബിലിയുടെ പ്രതീകമായ 75 കുട്ടികളെ അണിനിരത്തി നടത്തിയ മെഗാ തിരുവാതിര, ദഫ് മുട്ട്, മാർഗംകളി എന്നിവ ആകർഷകമായി.

പലതരം മത്സരങ്ങളിൽ അമ്മമാരുടെ പങ്കാളിത്തം പുതുമ നിറഞ്ഞ അനുഭവമായി മാറി. വാശിയേറിയ ഫുട്ബോൾ മത്സരം. സമാപന ചടങ്ങിനും ആഘോഷത്തിനും ആവേശം പകർന്നു. ആഘോഷങ്ങൾക്കു ശേഷം മുഴുവൻ കുട്ടികൾക്കും രക്ഷിതാക്കൾക്കും ബിരിയാണി വിതരണം ചെയ്തു.

എഴുത്തുകാരനും സിനിമാ സംവിധായകനുമായ റോബിൻ തിരുമല മുഖ്യാതിഥിയായി പങ്കെടുത്ത പരിപാടി പുതുപ്പാടി പഞ്ചായത്ത് പ്രസിഡൻ്റ് നജുമുന്നിസ ഷെരീഫ് ഉദ്ഘാടനം ചെയ്തു. ജൂബിലി കമ്മിറ്റി ജനറൽ കോഡിനേറ്റർ ഗിരീഷ് ജോൺ അധ്യക്ഷത വഹിച്ചു.

മനുഷ്യാവകാശ പ്രവർത്തകനും എഴുത്തുകാരനുമായ കമാൽ മുഹമ്മദ് ജൂബിലി സന്ദേശം നൽകി. ചടങ്ങിൽ കോടഞ്ചേരി പഞ്ചായത്ത് പ്രസിഡൻ്റ് അലക്സ് തോമസ് സമ്മാനദാനവും നിർവഹിച്ചു. പ്രോഗ്രാം കമ്മിറ്റി ചെയർമാൻ റോയി കുന്നപ്പിള്ളി സ്വാഗതവും ഹെഡ്മാസ്റ്റർ ജോസ് പി.എ നന്ദിയും പറഞ്ഞു.

ജില്ലാ പഞ്ചായത്ത് മെമ്പർ അംബിക മംഗലത്ത്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കുട്ടിയമ്മ മാണി, വാർഡ് മെമ്പർ ഷിൻജോ തൈക്കൽ, പൂർവ്വ വിദ്യാർത്ഥി സി.എം തോമസ് മാസ്റ്റർ, കണ്ണോത്ത് ഹൈസ്ക്കൂൾ ഹെഡ്മാസ്റ്റർ റോഷിൻ മാത്യു, പിറ്റിഎ പ്രസിഡൻ്റ് ജയ്സൺ കിളിവള്ളിക്കൽ, എംപി റ്റി എ പ്രസിഡൻ്റ് ഷൈല പടപ്പനാനി തുടങ്ങിയവരും ആശംസയര്പിച്ച് സംസാരിച്ചു.

Related Articles

Leave a Reply

Back to top button