Mukkam
കാരശ്ശേരി: ഭരണഘടന സംരക്ഷണദിനം കാര്യക്ഷമമായി ആചരിച്ചു
കാരശ്ശേരി: ഇന്ത്യൻ ഭരണഘടന അംഗീകരിച്ചതിന്റെ 75-ാം വാർഷികം കാരശ്ശേരി ബാങ്കിന്റെ ആഭിമുഖ്യത്തിൽ ഭരണഘടന സംരക്ഷണദിനമായി ആചരിച്ചു. പരിപാടി ബാങ്ക് ചെയർമാൻ എൻ.കെ. അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്തു. ഭരണഘടന സംരക്ഷണ പ്രതിജ്ഞയും അബ്ദുറഹിമാൻ ചൊല്ലിക്കൊടുത്തു.
അരുണാ അനിൽകുമാർ, എ.പി. മുരളീധരൻ, കെ.പി. അനിൽകുമാർ, കണ്ടൻ പട്ടർചോല, ഉസ്മാൻ എടാരത്ത്, റീനാ പ്രകാശ്, സാദിഖ് പുൽപ്പറമ്പ്, വി.എൻ. ശുഹൈബ്, എൻ.കെ. മുഹമ്മദാലി, കൊള്ളിത്തൊടിക മൊയ്തീൻകോയ, അനിൽ കാരാട്ട്, ഇമ്മാനുവൽ കാക്കക്കൂടുങ്കൽ, കെ. കൃഷ്ണൻകുട്ടി, റോസമ്മ ബാബു, എ.പി. അബ്ദുൽകരീം എന്നിവർ സംസാരിച്ചു.