Mukkam
മുക്കം മുസ്‌ലിം ഓർഫനേജ് വനിതാ കോളേജ് എൻ.എസ്.എസ്. യൂണിറ്റ് ഭരണഘടനാദിനം ആഘോഷിച്ചു
കാരശ്ശേരി: ഇന്ത്യൻ ഭരണഘടന ഭരണഘടനാനിർമാണസമിതി അംഗീകരിച്ചതിന്റെ 75-ാം വാർഷികാഘോഷത്തിന്റെ ഭാഗമായി മുക്കം മുസ്‌ലിം ഓർഫനേജ് വനിതാ കോളേജ് എൻ.എസ്.എസ്. യൂണിറ്റ് ഭരണഘടനാദിനം വിപുലമായി ആഘോഷിച്ചു.
കാരശ്ശേരി ബാങ്ക് ചെയർമാൻ അബ്ദുറഹ്‌മാൻ പരിപാടി ഉദ്ഘാടനം ചെയ്തു. കാരശ്ശേരി ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ പ്രിൻസിപ്പൽ ഇ. റംലത്ത് അധ്യക്ഷയായി.
ഖൈറുന്നീസ, പി.കെ. ഷിനാസ്, എം.കെ. വിജിന, ടി.ടി. അഷൂറാ ബാനു, ഉബൈദിയ, ഷംന ഷെർബിൻ, എം.പി. റഷീദ എന്നിവർ പരിപാടിയിൽ പങ്കെടുത്ത് സംസാരിച്ചു.