Anakkampoyil

മരിയൻ വിദ്യാർത്ഥികളുടെ പുതിയ നിലപാട്: മെഡിസിൻ കവറുകൾ വിതരണം ചെയ്ത് പ്ലാസ്റ്റിക് വിരുദ്ധ സന്ദേശം

ആനക്കാംപൊയിൽ: മലയാള മനോരമ നല്ലപാഠം പ്രവർത്തനത്തിന്റെ ഭാഗമായി മരിയൻ ഇംഗ്ലീഷ് മീഡിയം സ്കൂളിലെ വിദ്യാർഥികൾ തങ്ങൾ പേപ്പർ ഉപയോഗിച്ച് നിർമ്മിച്ച മെഡിസിൻ കവറുകൾ തിരുവമ്പാടി ഫാമിലി ഹെൽത്ത് സെന്ററിലെ അസിസ്റ്റൻറ് മെഡിക്കൽ ഓഫീസർ ഡോ. ഫസീനയ്ക്ക് കൈമാറി.

മണ്ണിലും ജലത്തിലും ദോഷകരമായ മാറ്റങ്ങൾ സൃഷ്ടിക്കുന്ന പ്ലാസ്റ്റിക് കവറുകളുടെ ഉപയോഗം ഒഴിവാക്കാൻ വിദ്യാർത്ഥികൾ ഈ സംരംഭത്തിന് തുടക്കം കുറിച്ചു. ആർട്ട് ടീച്ചർ ലൂസിയയും അധ്യാപിക സാലി ജോസഫും നേതൃത്വം നൽകിയാണ് വിദ്യാർത്ഥികൾ ഈ കവറുകൾ തയാറാക്കിയത്.

സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ സ്വർണ്ണലത, സിസ്റ്റർ അലീഷ, മറ്റ് അധ്യാപകർ എന്നിവരുടെ പ്രോത്സാഹനവും പിന്തുണയും കുട്ടികളുടെ ഈ മാതൃകാപരമായ പ്രവർത്തനത്തിന് ലഭിച്ചു.

Related Articles

Leave a Reply

Back to top button