Thiruvambady

യുഡിഎഫ് ന്റെ സമര പ്രഹസനം – ഇരട്ടത്താപ്പ് പൊളിച്ചടുക്കണമെന്ന് എൽഡിഫ്

തിരുവമ്പാടി : തിരുവമ്പാടി ഗ്രാമപഞ്ചായത്തിൽ യുഡിഎഫ് -ന്റെ സമരപ്രഖ്യാപനം ഇരട്ടത്താപ്പാണെന്നും, പഞ്ചായത്തിന്റെയും ഭരണസമിതിയുടെയും സ്വാധീനം ഉപയോഗിച്ച് തങ്ങളുടെ അനുകൂലമായി വാർഡ് വിഭജനം നടത്തി, അതിനുശേഷം പഞ്ചായത്തിനെതിരെ സമരത്തിന്റെ പേരിൽ നാടകം കളിക്കുകയാണെന്നും എൽഡിഫ് ആരോപിച്ചു.

പഞ്ചായത്തിന്റെ ഇപ്പോഴത്തെ ഭരണസമിതി ദുർഭരണത്തിന്റെയും കഴിവില്ലായ്മയുടെയും കെടുകാര്യസ്ഥതയുടെയും ഉത്തമ ഉദാഹരണമാണെന്ന് എൽഡിഫ് വ്യക്തമാക്കി. കഴിഞ്ഞ ഒന്നര വർഷമായി പൊട്ടിപ്പൊളിഞ്ഞ റോഡുകൾ ടാറിംഗ് ചെയ്യാത്ത ഭരണസമിതിക്കെതിരെ വലിയ ജനവിരോധം ഉയരുന്ന സാഹചര്യത്തിലാണ് യുഡിഎഫ് സമരത്തിന്റെ മുഖംമൂടിയണിഞ്ഞതെന്നും എൽഡിഫ് ആരോപിച്ചു.

ഇതിനെതിരായി എൽഡിഫ് അനിശ്ചിതകാല സമരത്തിന് തുടക്കം കുറിക്കാൻ തീരുമാനിച്ചു. . യോഗത്തിൽ ജോളി ജോസഫ്, അബ്രഹാം മാനുവൽ, സി. എൻ. പുരുഷോത്തമൻ, ജോയി മ്ലാങ്കുഴി, ഫിറോസ് ഖാൻ, പി. സി. ഡേവിഡ്, ഗണേഷ് ബാബു, പി. കെ. ഫൈസൽ തുടങ്ങിയവർ സംസാരിച്ചു.

Related Articles

Leave a Reply

Back to top button