Local
ഗ്രാമീണ റോഡുകളുടെ കുത്തിപ്പൊളിയിൽ പ്രതിഷേധം: ഓമശ്ശേരിയിൽ ജലജീവൻ മിഷൻ പ്രവൃത്തി തടഞ്ഞു
ഓമശ്ശേരി: ഗ്രാമപഞ്ചായത്തിലെ ഗ്രാമീണ റോഡുകൾ കുത്തിപൊളിച്ച് തിരിച്ച് പുനരുദ്ധാരണം ചെയ്യാത്ത കേരള വാട്ടർ അതോറിറ്റിയുടെ അനാസ്ഥയിൽ പ്രതിഷേധിച്ച് ജലജീവൻ മിഷൻ പ്രവൃത്തി തടഞ്ഞു. ഓമശ്ശേരി-കോടഞ്ചേരി പി.ഡബ്ല്യു.ഡി. റോഡിൽ നടക്കുന്ന പ്രവൃത്തിയാണ് ജനപ്രതിനിധികളുടെ നേതൃത്വത്തിൽ തടഞ്ഞത്.
പഞ്ചായത്തിലെ ഗ്രാമീണ റോഡുകളുടെ നിലവിലെ അവസ്ഥ ദുസ്സഹമാണെന്ന് ജനപ്രതിനിധികൾ പറഞ്ഞു. നിരവധി പ്രതിഷേധങ്ങൾ അറിയിച്ചിട്ടും അതോറിറ്റി നടപടി സ്വീകരിക്കാത്തത് കടുത്ത അനാസ്ഥയാണെന്ന് അവർ ആരോപിച്ചു.
വികസന സ്റ്റാൻഡിങ് ചെയർമാൻ യൂനുസ് അമ്പലക്കണ്ടി, കെ. കരുണാകരൻ, പഞ്ചായത്തംഗങ്ങളായ പി. അബ്ദുൽ നാസർ, സൈനുദ്ദീൻ കൊളത്തക്കര, ഒ.പി. സുഹറ, സി.എ. ആയിഷ, മൂസ നെടിയേടത്ത്, ഇബ്രാഹീം ഹാജി പാറങ്ങോട്ടിൽ എന്നിവർ പ്രതിഷേധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.