Koodaranji

കൂടരഞ്ഞിയിൽ എം ടി ദേവസ്യ അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു

കൂടരഞ്ഞി: എം ടി ദേവസ്യയുടെ അനുസ്മരണ പരിപാടി സംഘടിപ്പിച്ചു. ദീർഘകാലം കൂടരഞ്ഞിയിലും മലയോര മേഖലകളിലും ഇടതുപക്ഷത്തിന്റെ ജനകീയ അടിത്തറ വികസിപ്പിക്കുന്നതിൽ വലിയ പങ്ക് വഹിചൊരാളാണ് എം ടി ദേവസ്യ.

സി പി ഐ എം തിരുവമ്പാടി ഏരിയ സെക്രട്ടറി വി കെ വിനോദ് അനുസ്മരണം ഉദ്ഘാടനം ചെയ്തു.

ചടങ്ങിൽ ലോക്കൽ സെക്രട്ടറി ജലീൽ കൂടരഞ്ഞി അധ്യക്ഷനായി. ലിന്റോ ജോസഫ് എം.എൽ.എ, ജിജി കട്ടക്കയം, കെ.എം. മോഹനൻ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആദർശ് ജോസഫ് എന്നിവരും ചടങ്ങിൽ സംസാരിച്ചു.

Related Articles

Leave a Reply

Back to top button