Kodiyathur

കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് കേരളോത്സവത്തിന് ആവേശകരമായ തുടക്കം

കൊടിയത്തൂർ: കൊടിയത്തൂർ പി.ടി.എം.എച്ച്.എസ് ൽ നടന്ന അത്ലറ്റിക്സ് മത്സരങ്ങളോടെ കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് കേരളോത്സവത്തിന് ആവേശകരമായ തുടക്കം.

മത്സരങ്ങളുടെ ഔപചാരിക ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ദിവ്യ ഷിബു നിർവഹിച്ചു. വൈസ് പ്രസിഡൻറ് ഫസൽ കൊടിയത്തൂർ അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർമാരായ ഷിജി കുറ്റികൊമ്പിൽ, ഷാഫി വേലിപ്പുറവൻ, സിജോ തോമസ്, റിനീഷ് കളത്തിങ്ങൽ എന്നിവരും പരിപാടിയിൽ പങ്കെടുത്തു.

മത്സരങ്ങൾ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് ഫസൽ കൊടിയത്തൂർ ഉദ്ഘാടനം ചെയ്തു. സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ബാബു പൊലുകുന്ന്, സി. ഫസൽ ബാബു, റിനീഷ് കളത്തിങ്ങൽ, ശ്രീതു ശ്രീനിവാസ്, ലാസിം ഷാദ്, അനസ് ഉച്ചക്കാവിൽ, ഉണ്ണി കൊട്ടാരത്തിൽ എന്നിവരും പങ്കെടുത്തു.

തോട്ടുമുക്കത്ത് നടന്ന വടം വലി മത്സരത്തിൽ ടൗൺ ടീം തോട്ടുമുക്കം ജേതാക്കളാകാൻ സാധിച്ചു. സെൻ്റ് തോമസ് തോട്ടുമുക്കം രണ്ടാം സ്ഥാനം നേടി.

24 ടീമുകൾ പങ്കെടുത്ത പന്നിക്കോട് ടർഫിൽ പാസ്കോ ക്ലബിന്റെ നേതൃത്വത്തിൽ നടന്ന ഫുട്ബോൾ മത്സരത്തിൽ തുടർച്ചയായി മൂന്നാം തവണയും കിരീടം സ്വന്തമാക്കി. ഫൈനലിൽ വെസ്റ്റ് കൊടിയത്തൂരിനെ സഡൻ ഡെത്തിൽ പരാജയപ്പെടുത്തിയാണ് പാസ്കോ പന്നിക്കോട് ഈ നേട്ടം സ്വന്തമാക്കിയത്.

ക്രിക്കറ്റ് മത്സരത്തിൽ ടി. പൈക്കോ തെനേങ്ങ പറമ്പിനെ പരാജയപ്പെടുത്തി മോണിംഗ് ക്രിക്കറ്റ് കൊടിയത്തൂർ ജേതാക്കളായി. വിജയികൾക്ക് മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വി. ഷംലൂലത്ത് സമ്മാനങ്ങൾ വിതരണം ചെയ്തു.

Related Articles

Leave a Reply

Back to top button