വൈദ്യുതി ചാർജ്ജ് വർധനവിനെതിരെ ശക്തമായ പ്രതിഷേധം സംഘടിപ്പിച്ച് തിരുവമ്പാടി മുസ്‌ലിം യൂത്ത് ലീഗ്
തിരുവമ്പാടി: വൈദ്യുതി നിരക്ക് വർധന സാധാരണക്കാരെ ദുരിതത്തിലാക്കുന്നതായി ആരോപിച്ച് മുസ്‌ലിം യൂത്ത് ലീഗ് തിരുവമ്പാടി പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ ശക്തമായ പ്രതിഷേധ പ്രകടനവും പൊതു യോഗവും സംഘടിപ്പിച്ചു.
യു.സി. മുക്കിൽ നിന്നും ആരംഭിച്ച പന്തം കൊളുത്തി നടത്തിയ പ്രകടനം കെ.എസ്.ഇ.ബി ഓഫീസ് സമീപത്ത് സംഘടിപ്പിച്ച പൊതു യോഗത്തോടെ സമാപിച്ചു. ജില്ലാ യൂത്ത് ലീഗ് സെക്രട്ടറി എം.ടി. സെയ്ത് ഫസൽ യോഗം ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് യൂത്ത് ലീഗ് ജനറൽ സെക്രട്ടറി ജംഷിദ് കാളിയേടത്ത് അദ്ധ്യക്ഷത വഹിച്ചു.
പ്രക്ഷോഭത്തിൽ അസ്‌കർ ചെറിയബലത്ത്, മുജീബ് റഹ്മാൻ പി.എം., ലത്തീഫ്, സമദ് കുയ്യക്കാട്ടിൽ, ഹബീബ് ചെറുകയിൽ, മുബഷിർ ആറുവീട്ടിൽ, ജുനൈദ് ചെറുകയിൽ, ലത്തീഫ് പേകാടൻ, ഹാദിൽ പള്ളിത്തൊടി, അൻഫസ് നേരെതോടി, അജ്മൽ പരിയേടത്ത്, മുഹ്സിൻ ആറുവീട്ടിൽ, യാസർ കാളിയേടത്ത്, റംഷീദ് കാരടൻ, അഷ്റഫ് കാരടൻ, ഫായിസ് മൂയിക്കൽ എന്നിവരും നേതൃത്തം നൽകി.