Koodaranji

കൂടരഞ്ഞിയിൽ അപകട ഇൻഷുറൻസ് ക്യാമ്പ് സംഘടിപ്പിച്ചു

കൂടരഞ്ഞി: കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് പരിധിയിലെ മുഴുവൻ ആളുകൾക്കും ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കാൻ ലക്ഷ്യമിട്ട് ഇന്ത്യ പോസ്റ്റ്‌ പേയ്‌മെന്റ് ബാങ്കും കുടുംബശ്രീ സിഡിഎസും സംയുക്തമായി സംഘടിപ്പിച്ച തപാൽ വകുപ്പിന്റെ അപകട ഇൻഷുറൻസ് ക്യാമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ ആദർശ് ജോസഫ് ഉദ്ഘാടനം ചെയ്തു.

സിഡിഎസ് ചെയർപേഴ്സൺ ശ്രീമതി ശ്രീജമോൾ കെ. ആർ. അധ്യക്ഷയായി. ചടങ്ങിൽ ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ബോബി ഷിബു, സീന ബിജു, ബാബു മൂട്ടോളി എന്നിവർ പങ്കെടുത്ത് ആശംസകൾ നേർന്നു. അക്കൗണ്ടന്റ് ശുഭ രാജീവ് നന്ദി പറഞ്ഞു.

ഇന്ത്യ പോസ്റ്റ് പേയ്‌മെന്റ് ബാങ്ക് ടീം ലീഡ് ശ്രീമതി സുഹാന, കൂടരഞ്ഞി ഐബിസി കുടുംബശ്രീ പ്രവർത്തകയായ ഷിജി പി. എ., കോട്ടൂർ ഐബിസി ശ്രീമതി റെജീന സുനിൽ എന്നിവർ ക്യാമ്പിന്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

പഞ്ചായത്തിലെ വിവിധ വാർഡുകളിൽ കൂടുതൽ സന്നദ്ധസംഘടനകളുടെയും ക്ലബ്ബുകളുടെയും സഹകരണത്തോടെ ഈ ഇൻഷുറൻസ് പദ്ധതി നടപ്പിലാക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു. യോഗത്തിൽ ഏരിയ ഡെവലപ്മെന്റ് സൊസൈറ്റി അംഗങ്ങളും പൊതുജനങ്ങളും പങ്കെടുത്തു. കുറഞ്ഞ പ്രീമിയത്തിൽ കൂടുതൽ കവറേജ് ലഭിക്കുന്ന ഈ പദ്ധതി വലിയ സ്വീകാര്യത നേടിയേക്കുമെന്ന് പ്രതീക്ഷയുണ്ടെന്ന് സംഘാടകർ അഭിപ്രായപ്പെട്ടു.

Related Articles

Leave a Reply

Back to top button