Local

തിരുവമ്പാടി ലിസ ഹോസ്പിറ്റലിൽ മുട്ട് മാറ്റിവയ്ക്കൽ ശസ്ത്രക്രിയക്ക് വിജയകരമായ തുടക്കം

തിരുവമ്പാടി: കാൽമുട്ട് മാറ്റിവയ്ക്കൽ ശസ്ത്രക്രിയ തിരുവമ്പാടി ലിസ ഹോസ്പിറ്റലിലും വിജയകരമായി ആരംഭിച്ചു. മൂന്നാമത്തെ ശസ്ത്രക്രിയ വെള്ളിയാഴ്ച ഡോ. സന്ദീപിന്റെ നേതൃത്വത്തിൽ വിജയകരമായി പൂർത്തിയായി.

74 വയസ്സുള്ള പുന്നക്കൽ സ്വദേശിനിയാണ് ഈ ശസ്ത്രക്രിയക്ക് വിധേയയായത്. സംസ്ഥാനത്തെ പ്രമുഖ ഹോസ്പിറ്റലുകളിൽ നിന്നും നടത്തിയ പിആർപി, സ്റ്റിറോയ്ഡ് തുടങ്ങിയ പല രീതിയിലുള്ള ആധുനിക ചികിത്സകൾക്ക് ശേഷവും രോഗശമനം കൈവരിക്കാതിരുന്നതിനെ തുടർന്നാണ് മുട്ട് മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയയായത്.

പ്രമുഖ ഓർത്തോപീഡിക് ശസ്ത്രക്രിയ വിദഗ്ധരായ ഡോ. സന്ദീപ്, ഡോ. പി.എം. മത്തായി എന്നിവരടങ്ങിയ വിദഗ്ധ സംഘത്തിന്റെ നേതൃത്വത്തിലാണ് ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കിയത്.

Related Articles

Leave a Reply

Back to top button