Thiruvambady
നിയമഭേദഗതി നിർദേശങ്ങൾ കേരളത്തെ ഫോറസ്റ്റ് രാജിലേക്ക് തള്ളിവിടുന്നതാണെന്നും ഉടൻ പിൻവലിക്കണമെന്നും ആം ആദ്മി പാർട്ടി

തിരുവമ്പാടി : കേരള വനനിയമം പരിഷ്കരിക്കുന്നതിനായി കൊണ്ടുവന്നിരിക്കുന്ന നിയമഭേദഗതി നിർദേശങ്ങൾ കേരളത്തെ ഫോറസ്റ്റ് രാജിലേക്ക് തള്ളിവിടുന്നതാണെന്നും ഉടൻ പിൻവലിക്കണമെന്നും ആം ആദ്മി പാർട്ടി തിരുവമ്പാടി മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.
സെക്രട്ടറി ലിൻസ് ജോർജ് അധ്യക്ഷനായി. ജോസ് മുള്ളനാനി, മനു പൈമ്പള്ളിൽ, അബ്രഹാം വാമറ്റത്തിൽ, ജോൺസൺ ഇഞ്ചക്കാട്ടിൽ, എലിയാസ് പാടത്തുകാട്ടിൽ, നാസർ സെഞ്ചുറി, ടോയൻ ജോർജ്, എം.എ. മാത്യു എന്നിവർ സംസാരിച്ചു.