Kodiyathur

കൊടിയത്തൂർ ഗ്രാമപ്പഞ്ചായത്തിൽ മുട്ടക്കോഴി വിതരണമാരംഭിച്ചു

കൊടിയത്തൂർ : ഗ്രാമപ്പഞ്ചായത്തിൽ നാടൻ കോഴിമുട്ട ഉത്‌പാദനം വർധിപ്പിക്കുക, വനിതകൾക്ക് സ്വയംതൊഴിൽവഴി കൂടുതൽ വരുമാനം ലഭ്യമാക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെ ഗ്രാമപ്പഞ്ചായത്ത് മുട്ടക്കോഴി വിതരണമാരംഭിച്ചു.

2024- 2025 വാർഷികപദ്ധതിയിൽ ഉൾപ്പെടുത്തി നാലു ലക്ഷം രൂപ ചെലവഴിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. 650രൂപ വിലയുള്ള കോഴികൾക്ക് 50 രൂപയാണ് ഗുണഭോക്തൃ വിഹിതമായി നൽകേണ്ടത്. ആദ്യഘട്ട വിതരണോദ്ഘാടനം പഞ്ചായത്ത് വികസന സ്റ്റാൻറിങ് കമ്മിറ്റി ചെയർപേഴ്സൺ ആയിഷ ചേലപ്പുറത്ത് നിർവഹിച്ചു. വാർഡ് മെമ്പർ ടി.കെ. അബൂബക്കർ അധ്യക്ഷനായി. ഗ്രാമപ്പഞ്ചായത്തംഗം മജീദ് രിഹ്‌ല സംബന്ധിച്ചു.

Related Articles

Leave a Reply

Back to top button