Mukkam

വേനപ്പാറ ലിറ്റിൽഫ്ലവർ യു.പി. സ്കൂളിന് പുതിയ കവാടമൊരുങ്ങുന്നു

മുക്കം : വേനപ്പാറ ലിറ്റിൽഫ്ലവർ യു.പി. സ്കൂളിന് പുതിയ കവാടമൊരുങ്ങുന്നു. 1954-ൽ സ്ഥാപിതമായ വിദ്യാലയത്തിന്റെ എഴുപതാം വാർഷികത്തിന്റെ ഭാഗമായാണ് പുതിയകവാടം നിർമിക്കുന്നത്. സ്കൂൾ മാനേജ്മെന്റിന്റെയും അധ്യാപകരുടെയും വിദ്യാർഥികളുടെയും പൂർവ അധ്യാപകരുടെയും പൂർവ വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും നാട്ടുകാരുടെയും സഹകരണത്തോടെയാണ് പുതിയ പ്രവേശനകവാടം നിർമിക്കുന്നത്.

പ്രവേശനകവാടത്തിന്റെ തറക്കല്ലിടൽ കർമം സ്കൂൾ മാനേജർ ഫാ. സജി മങ്ങരയിൽ നിർവഹിച്ചു. പ്രധാനാധ്യാപകൻ ജെയിംസ് ജോഷി അധ്യക്ഷനായി. അധ്യാപകരും വിദ്യാർഥികളും മാനേജ്മെന്റ് പ്രതിനിധികളും പി.ടി.എ. ഭാരവാഹികളും വിദ്യാർഥികളും പങ്കെടുത്തു.

Related Articles

Leave a Reply

Back to top button