Mukkam
വൈദ്യുതി ചാർജ് വർദ്ധന; കാരമൂലയിൽ കോൺഗ്രസ് പ്രവർത്തകർ ചൂട്ടു കത്തിച്ച് പ്രതിഷേധ പ്രകടനം നടത്തി

മുക്കം: വൈദ്യുതി ചാർജ് വർദ്ദിപ്പിച്ച സംസ്ഥാന സർക്കാരിനെതിരെ കാരമൂലയിൽ കോൺഗ്രസ് പ്രവർത്തകർ ചൂട്ട് കത്തിച്ചു പ്രതിഷേധ പ്രകടനം നടത്തി
പരിപാടി കാരശ്ശേരി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജംഷിദ് ഒളകര ഉദ്ഘാടനം ചെയ്തു, മൂന്നാം വാർഡ് കോൺഗ്രസ് പ്രസിഡന്റ് മുഷീർ കല്പൂർ അധ്യക്ഷത വഹിച്ചു,
കാരശ്ശേരി മണ്ഡലം കോൺഗ്രസ് വൈസ് പ്രസിഡന്റ് പി പ്രേമദാസൻ, യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് നിഷാദ് വീച്ചി,ടി കെ സുധീരൻ, കെ പി മുജീബ്,സാദിഖ് പുൽപ്പറമ്പിൽ, ഹബീബ്, ഗഫൂർ എന്നിവർ സംസാരിച്ചു