തിരുവമ്പാടി ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ അങ്ങാടികളിൽ സൗന്ദര്യവൽക്കരണം; സ്വാഗത സംഘ രൂപികരണ യോഗം ചേർന്നു

തിരുവമ്പാടി : തിരുവമ്പാടി ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ അങ്ങാടികൾ സൗന്ദര്യവൽക്കരണം നടത്തുന്നതിന്റെ ഭാഗമായി സ്വാഗത സംഘ രൂപികരണ യോഗം ചേർന്നു. തിരുവമ്പാടി നെഹ്റു മെമ്മോറിയൽ ലൈബ്രറി ഹാളിൽ ചേർന്ന യോഗത്തിൽ ആദ്യഘട്ടമെന്ന നിലയിൽ പുല്ലൂരാംപാറ അങ്ങാടി സൗന്ദര്യവൽക്കരിക്കാൻ തീരുമാനിച്ചു.
യോഗത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ജോൺസൺ അധ്യക്ഷത വഹിച്ചു, വൈസ് പ്രസിഡണ്ട് അബ്ദുറഹ്മാൻ, സ്റ്റാൻ്റിങ്ങ് കമ്മിറ്റി ചെയർമാൻ രാജു അമ്പലത്തിങ്കൽ, ഗ്രാമ പഞ്ചായത്തംഗങ്ങളായ മേഴ്സി പുളിക്കാട്ട്, കെ.ഡി ആൻ്റണി, ഹരിത കേരള മിഷൻ ബ്ലോക്ക് കോർഡിനേറ്റർ അഷറഫ് ടി, പഞ്ചായത്ത് അസി: സെക്രട്ടറി ബൈജു തോമസ്, ഹെൽത്ത് ഇൻസ്പെക്ടർ സുനീർ പി, അസിസ്റ്റന്റ് ഹെൽത്ത് ഇൻസ്പെക്ടർ ശരണ്യ, സാജൻ എൻ.എസ്, നജ്മ ഇക്ബാൽ, പൊതു പ്രവർത്തകരായ ടി.ജെ കുര്യാച്ചൻ, ഷിജു ചെമ്പനാനി, വ്യാപാര വ്യവസായി പ്രിസിഡണ്ട് ജെയ്സൺ മണി കൊമ്പിൽ, ജെംഷീർ, ഷിഹാബ്, ജോമോൻ, സിബി തുടങ്ങിയവർ സംസാരിച്ചു.