43- മത് സംസ്ഥാന ജൂഡോ ചാമ്പ്യൻഷിപ് ലോഗോ പ്രകാശനം ചെയ്തു

മുക്കം : 43-ാമത് സംസ്ഥാന ജൂഡോ ചാമ്പ്യൻഷിപ്പ് ലോഗോ പ്രകാശനം മുക്കം മുനിസിപ്പൽ ചെയർമാൻ പി.ടി ബാബു നിർവഹിച്ചു.
ജനുവരി മൂന്ന്,നാല് തീയതികളിൽ മുക്കം മണാശ്ശേരി എം.എ.എം.ഒ കോളേജിൽ വെച്ച് മത്സരം നടക്കും. പതിനാല് ജില്ലകളിൽ നിന്നായി അഞ്ഞൂറോളം കായിക താരങ്ങളാണ് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുക. മുക്കത്തെ കായിക ഉന്നമനം ലക്ഷ്യമിട്ട് നടത്തുന്ന ചാമ്പ്യൻഷിപ്പ് മുക്കം മുനിസിപ്പാലിറ്റിയും യങ് ടൈഗർസ് അക്കാദമിയും സംയുക്തമായി സംഘടിപ്പിക്കും. വിജയികൾക്ക് 2025 ജനുവരി 22 മുതൽ 25 വരെ പൂനെയിൽ നടക്കുന്ന ദേശീയ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാനുള് ളഅവസരം ലഭിക്കും .
സംസ്ഥാന ജൂഡോ കേഡറ്റ് സംഘടക സമിതി രക്ഷാതികാരിയായി MLA ലിന്റോ ജോസഫിനെയും വയലിൽ മരക്കാർ മാസ്റ്റരെയും തെരഞ്ഞെടുത്തു. മുക്കം മുനിസിപ്പാലിറ്റി ചെയർമാൻ പി.ടി ബാബുവിനെ സംഘാടക സമിതി ചെയർമാനായും വൈസ് ചെയർമാനായിവി.കുഞ്ഞൻ, ബിജുന മോഹനനെയും , മുഹമ്മദ് ഹുസൈനെയും ഓർഗാനൈസിങ് സെക്രട്ടറിയായി ഫഹദ് കെ എ. ജോയിൻ കൺവീനർ ഇ സത്യൻ നാരായണൻ , എന്നിവരെയും തെരഞ്ഞെടുത്തു.