എൻ.ഐ.ടി.സി.യിൽ അന്താരാഷ്ട്രസമ്മേളനത്തിന് തുടക്കം

മുക്കം : ഊർജം, പരിസ്ഥിതി, ആരോഗ്യസംരക്ഷണം എന്നിവയെക്കുറിച്ചുള്ള മീകോൺ അന്താരാഷ്ട്രസമ്മേളനത്തിന് എൻ.ഐ.ടി.യിൽ തുടക്കമായി. എൻ.ഐ.ടി.സി. ഡയറക്ടർ ഇൻ ചാർജ് പ്രൊഫ. പ്രിയാചന്ദ്രൻ ഉദ്ഘാടനംചെയ്തു.
അമേരിക്കയിലെ റൈസ് സർവകലാശാലയിലെ പ്രൊഫ. പി.എം. അജയൻ, പ്രൊഫ. ക്രിസ്റ്റ്യൻ ക്യൂബൽ (കാൽസ്റൂ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, ജർമനി) എന്നിവർ മുഖ്യപ്രഭാഷണം നടത്തി. മെറ്റീരിയൽസ് സയൻസ് ആൻഡ് എൻജിനീയറിങ് ഡിപ്പാർട്ട്മെന്റിന്റെ ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്.
പ്രൊഫ. ടി.എസ്. സമ്പത്ത് കുമാർ, ഡോ. സായ്കത് തലപ്പത്ര, പ്രൊഫ. എൻ.വി. രവികുമാർ, പ്രൊഫ. ഡഗ്ലസ് ഗാൽവാവോ, പ്രൊഫ. റഞ്ജിത് ബൗരി ,ഡോ. സാന്തന ഈശ്വര, പ്രൊഫ. എം.എം. ഷൈജുമോൻ, പ്രൊഫ. സരിത് പി. സത്യൻ, ഡോ. ടെറ്റ്സുവോ ഓയ്കാവ എന്നിവർ സംബന്ധിക്കും. 150-ലധികം പ്രബന്ധങ്ങൾ അവതരിപ്പിക്കും.
വിജ്ഞാനകൈമാറ്റത്തിനും അന്താരാഷ്ട്രസ്ഥാപനങ്ങൾ തമ്മിലുള്ള സഹകരണം പ്രോത്സാഹിപ്പിക്കുന്നതിനും മെറ്റീരിയൽ സയൻസിലും എൻജിനിയറിങ്ങിലും ആഗോളമുന്നേറ്റം പ്രോത്സാഹിപ്പിക്കുന്നതിനും അന്താരാഷ്ട്രസമ്മേളനം വഴിയൊരുക്കും. എൻ.ഐ.ടി.യിലെ പ്രൊഫ. സി.ബി. ശോഭൻ അധ്യക്ഷനായി.