Kodanchery
ക്രിസ്തുമസ്സിനു മുന്നോടിയായി ടൗൺ കരോൾ കോടഞ്ചേരിയിൽ നടത്തി

കോടഞ്ചേരി: കോടഞ്ചേരിയിൽ ക്രിസ്തുമസ് ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചുകൊണ്ട് കെസിവൈഎം അണിയിച്ചൊരുക്കുന്ന “താരകനിലാവ്” ടൗൺ കരോൾ കോടഞ്ചേരി അങ്ങാടിയിൽ നടത്തി.
വാദ്യമേളങ്ങൾ, കരോൾ ഗീതങ്ങൾ, ഫ്ലാഷ് മോബ്, കുട്ടികളുടെ കലാപരിപാടികൾ, നിശ്ചല ദൃശ്യങ്ങൾ, അലങ്കാര ദീപങ്ങൾ, സാന്താക്ലോസ് എന്നിവയുടെ അകമ്പടിയോടെ കരോൾ അതിമനോഹരമായി.
ഇടവക വികാരി ഫാ. കുര്യാക്കോസ് ഐക്കുളമ്പിൽ, അസിസ്റ്റന്റ് വികാരി ഫാ. ജിജോ മേലാട്ട്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ് ചെമ്പകശ്ശേരി, വ്യാപാര വ്യവസായി ഏകോപന സമിതി യൂണിറ്റ് സെക്രട്ടറി സി. ജെ ടെന്നിസൺ, കെസിവൈഎം യൂണിറ്റ് പ്രസിഡന്റ് അനോൺ സുനിൽ എന്നിവർ ആശംസകൾ നേർന്നു.