കൂടരഞ്ഞിയിൽ അങ്കണവാടി കലോത്സവം അരങ്ങേറി

കൂടരഞ്ഞി ഗ്രാമ പഞ്ചായത്തിന്റെയും വനിത ശിശു വികസന വകുപ്പിന്റെയും നേതൃത്വത്തിൽ അങ്കണവാടികളെ കൂടുതൽ ജനകീയമാക്കുന്നതിനും കുട്ടികളുടെ നൈസർഗ്ഗശേഷികളെ കണ്ടെത്തി പരിപോഷിപ്പിക്കുക, സഭാകമ്പം മാറ്റിയെടുക്കുക എന്നിവ ലക്ഷ്യം വച്ചു കൊണ്ട് സംഘടിപ്പിച്ച കുരുന്നാരവം 2024 പഞ്ചായത്ത് തല അങ്കണവാടി കലോത്സവം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആദർശ് ജോസഫ് ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു .
കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ റോസിലി ജോസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ല വനിതാ ശിശു വികസന ഓഫീസർ സബീന ബീഗം മുഖ്യാതിഥിയായി. ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസം സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ വി. എസ്. രവീന്ദ്രൻ, ഐ സി ഡി എസ് കൊടുവള്ളി അഡീഷണൽ സി ഡി പി ഒ തസ്‌ലീന എന്നിവർ ആശംസകൾ അറിയിച്ചു സംസാരിച്ചു. വാർഡ് മെമ്പർമരായ സീന ബിജു, ബിന്ദു ജയൻ,സുരേഷ് ബാബു എന്നിവർ ചടങ്ങിൽ സന്നിഹിതരായി. ഐ സി ഡി എസ് സൂപ്പർ വൈസർ സബ്ന പി. സ്വാഗതവും ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മേരി തങ്കച്ചൻ നന്ദിയും പറഞ്ഞു.പരിപാടികൾക്ക് സൂപ്പർവൈസർ ഇൻചാർജ് ചഷ്മ ചന്ദ്രൻ, സി ഡബ്ലിയു എഫ് മറീന സെബാസ്റ്റ്യൻ, അങ്കണവാടി ജീവനക്കാർ തുടങ്ങിയവർ നേതൃത്വം നൽകി
കൂടാരഞ്ഞി ഗ്രാമപഞ്ചായത്തിലെ 14 വാർഡുകളിൽ നിന്നുള്ള 19 അങ്കണ വടികളിലെ നൂറ്റി അമ്പതോളം കുരുന്നു പ്രതിഭകളുടെ വർണാഭമായ പരിപാടികളാണ് അരങ്ങേരിയത് ഏകദേശം 400ഓളം ആളുകൾ പരിപാടിയിൽ പങ്കെടുത്തു.