Kodanchery
ശ്രേയസ് മൈക്കാവ് യൂണിറ്റ് സംഘടിപ്പിച്ച ക്രിസ്മസ് ആഘോഷവും ജൂബിലി ആഘോഷവും

കോടഞ്ചേരി:ശ്രേയസ് കോഴിക്കോട് മേഖല മൈക്കാവ് യൂണിറ്റ് സംഘടിപ്പിച്ച ക്രിസ്തുമസ് ദിനാഘോഷവും ജൂബിലി ആഘോഷവും സിസ്റ്റർ റിറ്റി എഫ് സി സി ഉദ്ഘാടനം ചെയ്തു. യൂണിറ്റ് ഡയറക്ടർ ഫാ.മാർട്ടിൻ വിലങ്ങുപാറ അധ്യക്ഷം വഹിച്ചു മേഖലാ കോഡിനേറ്റർ ലിസി റെജി മുഖ്യ സന്ദേശം നൽകി ഷിബു ഒ എസ് ആശംസ അർപ്പിച്ചു.
ജൂബിലിയുടെ നിറവിൽ നിൽക്കുന്ന ഫാ. മാർട്ടിൻ വിലങ്ങു പാറയിലിനെ പ്രസ്തുത ചടങ്ങിൽ ആദരിച്ചു വിവിധ സംഘങ്ങളിൽ നിന്നായി വ്യത്യസ്ത മായ കലാപരിപാടികളും ക്രിസ്മസ് കരോൾ ഗാനവും അവതരിപ്പിച്ചു സി ഒ സ്വപ്ന പാഴ്സൺ മോളി വർഗീസ് എന്നിവർ നേതൃത്വം നൽകി മേരി ജോൺ തോട്ടകം സ്വാഗതവും തങ്കമ്മ ജോൺസൺ നന്ദിയും അർപ്പിച്ചു.