Kodanchery

ക്ഷയരോഗ നിർമ്മാർജനം കോടഞ്ചേരി പഞ്ചായത്തിൽ 100 ദിന പ്രചാരണ പരിപാടികൾക്ക് തുടക്കമായി

കോടഞ്ചേരി: ദേശീയ ക്ഷയരോഗ നിർമാർജനത്തിൻ്റെ ഭാഗമായി കോടഞ്ചേരി പഞ്ചായത്തിൽ 100 ദിന പ്രചാരണ പരിപാടികൾക്ക് തുടക്കമായി പരിപാടിയുടെ പഞ്ചായത്ത് തല ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് അലക്സ് തോമസ് ചെമ്പകശേരി നിർവഹിച്ചു.

ആരോഗ്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ സിബി ചിരണ്ടായത്ത്, ക്ഷേമകാര്യ ചെയർപേഴ്സൺ വനജ വിജയൻ, മെംബർമാരായ വാസുദേവൻ ഞാറ്റുകാലായിൽ, സിസിലി ജേക്കബ്ബ്, ഏലിയാമ്മ കണ്ടത്തിൽ, മെഡിക്കൽ ഓഫീസർ ഡോ.ഹസീന, ഡോ. നിഖില, ഹെൽത്ത് ഇൻസ്പെക്ടർമാരായ’ ബിജു ബാലുശ്ശേരി, ഷനില ഫ്രാൻസിസ് , പബ്ലിക് ഹെൽത്ത് നഴ്സ് ആലീസ്,ജൂനിയർ ഹെൽത്ത് ഇൻസ്പെക്ർമാർ, ജൂനിയർ പബ്ലിക് നഴ്സുമാർ, എം എൽ എസ് പി നഴ്സുമാർ, ആശ പ്രവർത്തകർ എന്നിവർ പങ്കെടുത്തു.

Related Articles

Leave a Reply

Back to top button