Thiruvambady
തിരുവമ്പാടി ഗവണ്മെന്റ് ഐടിഐ യിൽ തുടർച്ചയായി മുഴുവൻ സീറ്റിലും എസ്എഫ്ഐ
തിരുവമ്പാടി :തിരുവമ്പാടി ഗവണ്മെന്റ് ഐടിഐയിൽകളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ തിരുവമ്പാടി ഗവണ്മെന്റ് ഐടിഐയിൽ തുടർച്ചയായി മൂന്നാം വർഷവും മുഴുവൻ സീറ്റിലും എസ്എഫ്ഐ സ്ഥാനാർഥികൾ മികച്ച ഭൂരിപക്ഷത്തോട് കൂടി വിജയിച്ചു.
ചെയർമാൻ അഭിനന്ദ്.ടി,ജനറൽ സെക്രട്ടറി പ്രബിൽ കൃഷ്ണ,കൗൺസിലർ മുഹമ്മദ് ഫായിസ്,മാഗസിൻ എഡിറ്റർ ദേവികൃഷ്ണ,ഫൈൻ ആർട്സ് സെക്രട്ടറി അലൻ,ജനറൽ ക്യാപ്റ്റൻ ജിൻഷിദ് എന്നിവരാണ് വിജയിച്ചത്.എസ്എഫ്ഐ വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ വൈകുന്നേരം തിരുവമ്പാടി ടൗണിൽ ആഹ്ലാദ പ്രകടനവും നടത്തി.