പൂവാറംതോട് ജി.എൽ.പി സ്കൂളിൽ എൻഎസ്എസ് സപ്തദിന ക്യാമ്പിന് തുടക്കം

പൂവാറംതോട്: കൊടിയത്തൂർ പി.ടി.എം ഹയർ സെക്കൻഡറി സ്കൂൾ എൻഎസ്എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ പൂവാറംതോട് ജി.എൽ.പി സ്കൂളിൽ സപ്തദിന സഹവാസ ക്യാമ്പിന് തുടക്കമായി. വിദ്യാർഥികളിൽ സാമൂഹിക പ്രതിബദ്ധതയും പൗര ബോധവും വളർത്തുന്നതിനു വേണ്ടിയാണ് ഏഴ് ദിവസത്തെ സഹവാസ ക്യാമ്പ് സംഘടിപ്പിക്കുന്നത്.
കൂടരഞ്ഞി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ആദർശ് ജോസഫ് സഹവാസ ക്യാമ്പിന്റെ ഉദ്ഘാടനം നിർവഹിച്ചു. പൂവാറംതോട് ജി എൽ പി സ്കൂൾ ഹെഡ്മിസ്ട്രസ് ശാന്തി കെ എസ് പതാക ഉയർത്തി.
ചടങ്ങിൽ കൂടെ ഗ്രാമ പഞ്ചായത്ത് വിദ്യാഭ്യാസ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി.എസ് രവീന്ദ്രൻ, ഗ്രാമ പഞ്ചായത്ത് മെമ്പർ വത്സമ്മ ജോർജ്, പി.ടി.എം ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ എം എസ് ബിജു, പ്രോഗ്രാം ഓഫീസർ കെ.ടി സലീം, പ്രോഗ്രാം കമ്മിറ്റി കൺവീനർ രാജേന്ദ്രൻ, എം.പി.ടി എ ചെയർപേഴ്സൺ സൗജത്ത്, ഇർഷാദ് ഖാൻ, ഫഹദ് ചെറുവാടി, പ്രിയ കെ, നജ്‌വ, ഹനീന തുടങ്ങിയവർ ഉദ്ഘാടന സമ്മേളനത്തിൽ സംബന്ധിച്ചു.