Thiruvambady
ദളിത് കോൺഗ്രസ് തിരുവമ്പാടി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധജ്വാല നടത്തി.
തിരുവമ്പാടി : ഇന്ത്യൻ ഭരണഘടനാ ശില്പി ഡോ. അംബേദ്കറിനെതിരായി പാർലമെന്റിൽ ആഭ്യന്തരമന്ത്രി അമിത്ഷാ നടത്തിയ പരാമർശത്തിൽ പ്രതിഷേധിച്ച് ദളിത് കോൺഗ്രസ് തിരുവമ്പാടി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധജ്വാല നടത്തി. ഡി.സി.സി. ജനറൽസെക്രട്ടറി ബാബു കെ. പൈക്കാട്ടിൽ ഉദ്ഘാടനംചെയ്തു. ബിജു എണ്ണാർമണ്ണിൽ അധ്യക്ഷനായി.
കണ്ണൻ ചെറുവാടി, കെ. മാധവൻ, ടി.എൻ. സുരേഷ്, പി.ആർ. അജിത, പി. സിജു, ശ്രീനിവാസൻ, സുജാത, ചൂലൻകുട്ടി, മറിയാമ്മ ബാബു, ബാബു മൂത്തേടം, യു.സി. അജ്മൽ, എ.കെ. മുഹമ്മദ്, മുഹമ്മദ്കുട്ടി ആലങ്ങാടൻ എന്നിവർ സംസാരിച്ചു.