ബി.പി. മൊയ്തീൻ സ്മാരക ഫുട്ബോൾ ടൂർണമെന്റ് തുടങ്ങി

മുക്കം : ബി.പി. മൊയ്തീന്റെ സ്മരണയ്ക്കായി മുക്കം ഹയർസെക്കൻഡറി സ്കൂൾ നടത്തുന്ന അഖില കേരള ഫുട്ബോൾ ടൂർണമെൻറ്് തുടങ്ങി. ബി.പി. മൊയ്തീൻ സേവാമന്ദിർ ഡയറക്ടർ കാഞ്ചനമാല ഉദ്ഘാടനംചെയ്തു. മുക്കം ഹയർസെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ സി.പി. ജംഷീന അധ്യക്ഷയായി. ഇന്ത്യൻ വോളിബോൾ താരവും ബി.എസ്.എഫ്. ഡെപ്യൂട്ടി കമാൻഡൻറുമായ റോയ് ജോസഫ്, മുൻ ഇന്ത്യൻ ഫുട്ബോൾ ടീം ക്യാപ്റ്റൻ കെ.വി. ധനേഷ്, ദേശീയ ഫുട്ബോൾ താരം അജിത്ത് പാറക്കണ്ടി എന്നിവർ മുഖ്യാഥിതികളായി.
മുക്കം ഹയർസെക്കൻഡറി സ്കൂളിലെ പൂർവവിദ്യാർഥിയായ സിനിമ, കായികം, രാഷ്ട്രീയം തുടങ്ങി ഒട്ടേറെ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച മൊയ്തീന്റെ സ്മരണ നിലനിർത്തുക എന്ന ലക്ഷ്യത്തോടെയാണ് സ്കൂൾ ടർഫിൽ ടൂർണമെൻറ്് സംഘടിപ്പിക്കുന്നത്. എൽ.പി., യു.പി., ഹൈസ്കൂൾ, ഹയർസെക്കൻഡറി വിഭാഗങ്ങളിലാണ് ടൂർണമെൻറ്് നടത്തുന്നത്. സ്കൂൾ മാനേജർ വത്സൻ മഠത്തിൽ, എം.പി.ടി.എ. പ്രസിഡൻറ്് സലീല, റോട്ടറി ഡിസ്ട്രിക്ട് ചെയർമാൻ കെ.പി. അനിൽകുമാർ, സ്പോർട്സ് കോഡിനേറ്റർ ടി.വി. അരുണാചലം, പൂർവവിദ്യാർഥി കൺവീനർ സതീഷ് കുമാർ, കായികാധ്യാപിക കെ.എസ്. ഷഫ്ന, പ്രധാനാധ്യാപകൻ സി.എം. മനോജ് എന്നിവർ സംസാരിച്ചു.