Kodiyathur
അക്ഷരകുലപതിക്ക് പത്തുവർഷം മുൻപേ സ്മാരകംപണിത് കൊടിയത്തൂർ പഞ്ചായത്ത്

കൊടിയത്തൂർ : എം.ടി. വാസുദേവൻ നായർക്ക് വർഷങ്ങൾക്കുമുൻപേ കൊടിയത്തൂർ പഞ്ചായത്ത് ഒരുക്കിയ സ്മൃതികേന്ദ്രം പ്രത്യേക ശ്രദ്ധാകേന്ദ്രമാകുന്നു.
2014-ൽ കഴുത്തുട്ടിപ്പുറായ അങ്കണവാടി പണിതപ്പോഴാണ് മഹാപ്രതിഭയായ എം.ടി.യുടെ പേരുനൽകിയത്. പഞ്ചായത്തിലെ മുഴുവൻ അങ്കണവാടികൾക്കും അറിയപ്പെടുന്ന സാഹിത്യകാരരുടെ പേരുകൾ നൽകിയതിന്റെ ഭാഗമായാണ് എം.ടി.ക്കും സ്മൃതിയൊരുക്കിയത്.ജീവിച്ചിരിക്കുന്ന ഒരാളുടെപേരിൽ ഒരു സ്ഥാപനം നിർമിക്കുമ്പോൾ അവരുടെ അനുവാദത്തോടെയാകണമെന്ന തീരുമാനത്തിന്റെ ഭാഗമായി അന്നത്തെ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ചാലിൽ സൈനബ, ഗ്രാമപ്പഞ്ചായത്ത് അംഗം എൻ.കെ. അഷ്‌റഫ്, പി.കെ. ഫൈസൽ എന്നിവർ നേരിട്ട് എം.ടി.യുടെ വീട്ടിലെത്തി അനുമതിവാങ്ങിയിരുന്നു.