Thiruvambady
അനുസ്മരണസമ്മേളനം നടത്തി
തിരുവമ്പാടി : കോഴിക്കോട് താലൂക്ക് എസ്റ്റേറ്റ് വർക്കേഴ്‌സ് യൂണിയൻ (സി.ഐ.ടി.യു.) നേതാവായിരുന്ന എ. ചന്തുവിന്റെ 14-ാം ചരമവാർഷികത്തോടനുബന്ധിച്ച് അനുസ്മരണസമ്മേളനം നടന്നു.
പ്ലാന്റേഷൻ ലേബർ ഫെഡറേഷൻ (സി.ഐ.ടി.യു.) സംസ്ഥാന ട്രഷറർ ടി. വിശ്വനാഥൻ ഉദ്ഘാടനംചെയ്തു. കെ. ശിവദാസൻ അധ്യക്ഷനായി. വി.കെ. വിനോദ്, മാന്ത്ര വിനോദ്, ശ്രുതി കമ്പളത്ത്, റഫീഖ്, എം. സലാം, അജയ്‌ഘോഷ്, ഷാനവാസ്, ഇ.പി. അജിത്ത്, എസ്. പ്രജിത്ത് എന്നിവർ സംസാരിച്ചു.