Kodiyathur
ആർ.എഫ്.സി. ഫുട്ബോൾ ഡ്രീംസ് കോഴിക്കോട് ചാമ്പ്യന്മാർ
കൊടിയത്തൂർ : ആർ.എഫ്.സി. കൊടിയത്തൂർ സംഘടിപ്പിച്ച നാലാമത് അഖില കേരള വെറ്ററൻസ് ഫുട്ബോൾ ടൂർണമെന്റിൽ ഡ്രീംസ് കേരളയെ പരാജയപ്പെടുത്തി ഡ്രീംസ് കോഴിക്കോട് ചാമ്പ്യന്മാരായി.
ടൂർണമെന്റ് ദമാം ഇന്ത്യൻ ഫുട്ബോൾ അസോസിയേഷൻ പ്രസിഡന്റ് എൻ.കെ. ഷമീർ ഉദ്ഘാടനംചെയ്തു. ചെയർമാൻ എ.എം. ജസീർ അധ്യക്ഷനായി. ഷാജി മങ്കട, ഫഹദ് തിരൂർക്കാട്, മുസ്തഫ പട്ടിക്കാട്, സി.പി. സൈഫുദ്ധീൻ, ഒ.പി. ഹമീദ്, എം. അബ്ദുറഹ്‌മാൻ, സലീം കൊളായി, സി.പി. നൗഷാദ്, ശുകൂർ പുളിയക്കോട് എന്നിവർ സംസാരിച്ചു.