Kodanchery
വീണ്ടും ഉഷാറായി തുഷാരഗിരി; ഒരു ദിവസത്തെ പ്രവേശന ഫീസ് വരുമാനം 39,000 രൂപ
കോടഞ്ചേരി: തുഷാരഗിരി ഇക്കോ ടൂറിസം സെന്ററിൽ ഉൾവനത്തിലേക്ക് സഞ്ചാരികൾക്ക് പ്രവേശനം അനുവദിച്ച ആദ്യ ദിനം 1080 പേർ തുഷാരഗിരി സന്ദർശിച്ചു . ഇതിൽ 160 പേർ രണ്ട് ഗ്രൂപ്പുകളായി ഉൾവനത്തിലെ മഴവിൽ വെള്ളച്ചാട്ടം, തുമ്പിതുള്ളുംപാറ വെള്ളച്ചാട്ടം എന്നിവ സന്ദർശിച്ചു.
ഇന്നലെ കൂടുതൽ തിരക്ക് അനുഭവപ്പെട്ടത് വനാതിർത്തിയിലുള്ള ഈരാറ്റുമുക്ക് വെള്ളച്ചാട്ടത്തിലായിരുന്നു.പ്രവേശന ഫീസ് ഇനത്തിൽ 39,000 രൂപ ഇന്നലെ ലഭിച്ചു. വാഹനങ്ങളുടെ പാർക്കിങ് ഫീസ് ഇനത്തിൽ ഡിടിപിസിക്ക് 2,460 രൂപയും ലഭിച്ചു. ഇന്നലെ 9 ടൂറിസ്റ്റ് ഗൈഡുകൾ ഡ്യൂട്ടിക്ക് ഉണ്ടായിരുന്നു.