Mukkam

അധ്യാപക കൂട്ടായ്മ സംഘടിപ്പിച്ചു

മുക്കം: അധ്യാപിക ദിനത്തിൽ കെ എസ് ടി എ മുക്കം സബ് ജില്ല വനിതാ വേദി അധ്യാപക കൂട്ടായ്മ സംഘടിപ്പിച്ചു. വിദ്യാഭ്യാസം ചെയ്യാൻ അവകാശമില്ലാതിരുന്ന മഹാരാഷ്ട്രയിലെ ചമാർ, മഹർ മാംഗ് തുടങ്ങിയ വിഭാഗങ്ങളിൽ പെട്ടവർക്കായി വിദ്യാലയം ആരംഭിച്ച്, വിധവകളുടെ മക്കൾക്കായി അനാഥാലയങ്ങൾ സ്ഥാപിച്ച്, അനാചാരങ്ങളെ എതിർത്തത് കൊണ്ട് യാഥാസ്ഥികരിൽ നിന്നും കനത്ത എതിർപ്പ് നേരിടേണ്ടി വന്ന പതിനെട്ടാം നൂറ്റാണ്ടിൽ തന്നെ സമര പോരാട്ടങ്ങൾക്കിറങ്ങിയ സാവിത്രി ബായ് ഫുലെയുടെ ജൻമദിനാഘോഷത്തിൻ്റെ ഭാഗമായാണ് അധ്യാപക കൂട്ടായ്മ സംഘടിപ്പിച്ചത്.

സംസ്ഥാന അധ്യാപക കലോത്സവത്തിൽ പങ്കെടുത്ത് ഒന്നാം സ്ഥാനം നേടിയ കലാപ്രതിഭകളെ ചടങ്ങിൽ അനുമോദിച്ചു. ഭാരതം മുഴുവൻ സഞ്ചരിച്ച്‌ തന്റെ യാത്രാനുഭവങ്ങൾ തൂലികയിലൂടെ വായനക്കാർക്ക് മുന്നിൽ അവതരിപ്പിച്ച എം എൽ ഷീജ യ്ക്ക് കെ എസ് ടി എ വനിതാ വേദി യുടെ ആഭിമുഖ്യത്തിൽ ആദരവ് നൽകി.

മുക്കം ഉപ ജില്ലാ വിദ്യാഭ്യാസ ഓഫീസർ ടി ദീപ്തി ഉപഹാരം നൽകി. കെ എസ് ടി എ ജില്ലാ പ്രസിഡന്റ്‌ എൻ സന്തോഷ്‌ കുമാർ പരിപാടി ഉദ്ഘാടനം ചെയ്തു. ഉപ ജില്ലാ പ്രസിഡന്റ്‌ കെ പി ബബിഷ അധ്യക്ഷത വഹിച്ചു. ജനാധിപത്യ മഹിളാ അസോസിയേഷൻ ജില്ലാ കമ്മറ്റിയംഗം ടി. ഇന്ദിര മുഖ്യ പ്രഭാഷണം നടത്തി. വി അജീഷ്, പി.സി മുജീബ് റഹ്മാൻ, പി.പത്മശ്രീ, കെ സി ഹാഷിദ്, കെ. ബാൽരാജ്, പി.കെ മനോജ്‌, ആരതി പുഷ്പാപാം ഗദൻ, അബ്ദുസ്സലാം ഇ.കെ തുടങ്ങിയവർ സംസാരിച്ചു.

Related Articles

Leave a Reply

Back to top button