Kodanchery

കോടഞ്ചേരി വേഞ്ചേരിയിൽ പുലിയുടെ സാന്നിധ്യം കണ്ടതായി നാട്ടുകാർ

കോടഞ്ചേരി: കോടഞ്ചേരി ഗ്രാമപഞ്ചായത്തിലെ വേഞ്ചേരി കോയ്പ്പത്തൊടി എസ്റ്റേറ്റിൽ ടാപ്പിംഗ് തൊഴിലാളികൾ പുലിയുടെ സാന്നിധ്യം കണ്ടെത്തിയതിന് തുടർന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അലക്സ് തോമസ് ചെമ്പകശ്ശേരി വൈസ് പ്രസിഡണ്ട് ജമീല അസീസ്, ഫോറസ്റ്റ് സെക്ഷൻ ഓഫീസർ മറ്റ് ഫോറസ്റ്റ് ഉദ്യോഗസ്ഥർ പ്രദേശവാസികൾ എന്നിവരുടെ നേതൃത്വത്തിൽ തല പരിശോധന നടത്തി

ജനങ്ങളുടെ ആശങ്ക പരിഹരിക്കാൻ അടിയന്തരമായി വനംവകുപ്പ് ക്യാമ്പുകൾ സ്ഥാപിക്കണമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ആവശ്യപ്പെട്ടു. സ്ഥിരമായി വന്യജീവികൾ കൃഷിയിടങ്ങളിൽ ഇറങ്ങുന്നത് പോലെ കർഷകർക്ക് നേരിടുന്ന പ്രതിസന്ധികൾക്ക് ശാശ്വത പരിഹാരം കാണുവാൻ വന്യജീവികളുടെ ക്രമാതീതമായ വംശവർദ്ധനവിന്റെ ശാസ്ത്രീയമായ നിയന്ത്രണത്തിന് ആവശ്യമായ ഇടപെടലുകളും നിയമനിർമാണവും കേന്ദ്ര സംസ്ഥാന സർക്കാരുള്ള ഭാഗത്തുണ്ടാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പ്രദേശവാസികളായ തങ്കച്ചൻ പൊട്ടുംമ്പുഴ, സിദ്ദിഖ്, ജബ്ബാർ വേഞ്ചേരി, സിറാജ് എന്നിവർ പ്രദേശവാസികളുടെ ആശങ്ക രേഖപ്പെടുത്തി.

Related Articles

Leave a Reply

Back to top button