Kodanchery

കോടഞ്ചേരി കുടുംബരോഗ്യ കേന്ദ്രത്തിൽ, അതിഥി ആപ്പ്, ഇ -ശ്രം കാർഡ് രജിസ്ട്രേഷൻ നടത്തി

കോടഞ്ചേരി: ആശാനിലയം കല്ലാനോട്, കോഴിക്കോട്, എസ് ആർ സി , (സർവീസ് ഓഫ് റിലീജിയസ് സെന്റർ )
എം ഒ എസ് (മൈഗ്രൈന്റ് ഔട്ട്‌ റിച്ച് സർവീസ് )മലാപറമ്പ്, എഫ് സി സി (ഫ്രാൻസിസ്കൻ ക്ലാരിസ്റ്റ് കോൺഗ്രഗേഷൻ ) അതിഥി ആപ്പ് രജിസ്ട്രേഷൻ ഇ -ശ്രം കാർഡ് രജിസ്ട്രേഷൻ ക്യാമ്പ് കുടുംബാരോഗ്യ കേന്ദ്രം കോടഞ്ചേരിയും, കോടഞ്ചേരി ഗ്രാമ പഞ്ചായത്തും സംയുക്തമായി നടത്തി.

പരിപാടി കോടഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് അലക്സ് തോമസ് ചെമ്പകശ്ശേരി ഉദ്ഘാടനം ചെയ്തു. വാർഡ് മെംബർ വാസുദേവൻ ഞാറ്റു കാലായിൽ അദ്ധ്യക്ഷത വഹിച്ചു. സിസ്റ്റർ ഗ്രേസി എസ് സി എൻ കല്ലാനോട് സ്വാഗതം ആശംസിച്ചു.ഹെൽത്ത് ഇൻസ്പെക്ടർ ബിജു ബാലുശ്ശേരി, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ, അബ്ദുൾ ഗഫൂർ, ജോബി ജോസഫ്, ലേബർ ഓഫീസർ അനൂഷ്എന്നിവർ സംസാരിച്ചു.

ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ, സിജോയ്,ദിൽജിന, ശ്രീകല, മുബീന, എന്നിവർ നേതൃത്വം നൽകി, ക്യാമ്പിൽ ഡോക്ടർ സിസ്റ്റർ ജയ, ഡോക്ടർ . സിസ്റ്റർ ലിസറ്റ്,സിസ്റ്റർ ജ്യോതിഷ് കൗൺസിലർമാരായ സിസ്റ്റർ വീനിത, സിസ്റ്റർ ഫ്രാൻസിസ്ക SCN , ബ്രദർ ഭൂഷൺ കപ്പൂച്ചിൻ ബ്രദേഴ്സ്, സിസ്റ്റർ വിമൽ, സിസ്റ്റർ ജോസ്ന,സിസ്റ്റർ ഷൈന, സിസ്റ്റർ ഡോണ, ആഗനസ് . ഹെൽന, എന്നിവർ നേതൃത്വം നൽകി

ക്യാമ്പിൽ 76 പേരെ പരിശോധിച്ച് മരുന്ന് നൽകിയതോടൊപ്പം അഥിതി ആപ്പ് രജിസ്ട്രേഷനും നടത്തി

Related Articles

Leave a Reply

Back to top button