Kodanchery
കാഞ്ഞിരപ്പാറ സെന്റ് ജോൺസ് യാക്കോബായ സുറിയാനി പള്ളിയിയുടെ കുരിശടിയുടെ കൂദാശ നടത്തി
കോടഞ്ചേരി: കാഞ്ഞിരപ്പാറ സെന്റ് ജോൺസ് യാക്കോബായ സുറിയാനി പള്ളിയിയുടെ പുതുതായി നിർമ്മിച്ച കുരിശടിയുടെ കൂദാശ നടത്തി.
കോഴിക്കോട് ഭദ്രാസന മെത്രാപ്പോലീത്ത അഭിവന്ദ്യ പൗലോസ് മാർ ഐറേനിയോസ് കുരിശടിയുടെ കൂദാശ കർമ്മം നിർവഹിച്ചു. വികാരി ഫാ.സ്‌കറിയ ഈന്തലംകുഴിയിൽ, ഫാ.ബാബു കൊമരംകുടിയിൽ, ഫാ. ബേസിൽ തൊണ്ടലിൽ, ഫാ. റെജി കോലാനിക്കൽ എന്നിവർ സഹ കാർമികരായിരുന്നു. പള്ളി ട്രെസ്റ്റി ബൈജു പുളിക്കകുന്നേൽ, സെക്രട്ടറി ബിജു കാട്ടെക്കുടിയിൽ, കെ.എം പൗലോസ് ബൈജു പൂവത്തിങ്കൽ, ജോൺസൺ ചിറക്കച്ചാലിൽ, ജോബി വെള്ളാങ്കൽ, ജോമോൻ പാലക്കപ്രായിൽ, ബേസിൽ കൊളക്കാട്ട് എന്നിവർ ചടങ്ങിന് നേതൃത്വം നൽകി.